അവനൊരു സിനിമ ഡയറക്ട് ചെയ്യുവല്ലേ? പോക്കിരി സൂര്യ എവിടെ എന്ന ചോദ്യത്തിന് തിയേറ്ററുകളെ ഇളക്കിമറിച്ച് മധുരരാജയുടെ മാസ് മറുപടി

17

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ ആരാധകര്‍ക്ക് ആവേശം വാരിവിതറി റിലീസിനെത്തി കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പോക്കിരിരാജയില്‍ നിന്ന് മധുരരാജയായുള്ള മമ്മൂട്ടിയുടെ വരവ് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു.

Advertisements

എന്നാല്‍ ആദ്യഭാഗത്തിലേതുപോലെ പൃഥ്വിരാജ് ചിത്രത്തില്‍ ഇല്ല. എന്നാല്‍ സൂര്യയെ (പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രം) കുറിച്ച് മധുരരാജയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതിന് രാജ നല്‍കുന്ന മറുപടി തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പോക്കിരി സൂര്യ എവിടെ എന്ന ചോദ്യത്തിന് അവനൊരു സിനിമ ഡയറക്ട് ചെയ്യുവല്ലേ എന്നാണ് മമ്മൂട്ടി പറയുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി കഴിഞ്ഞു. രാജയും അതുതന്നെയാകും ഉദ്ദേശിച്ചതെന്നാണ് ആരാധക പക്ഷം.

വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം നെല്‍സണ്‍ ഐപ്പാണ്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു.

പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജന്‍, മഹിമ നമ്ബ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജയ്, നെടുമുടി വേണു,

വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, സിദ്ദിഖ്, നരേന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.

Advertisement