പ്രണയിച്ച് വിവാഹം ചെയ്ത ശ്രീനിവാസന്‍ തന്റെ കല്യാണം വലിയ ആഘോഷമാക്കിയിരുന്നില്ല, അതിന്റെ കാരണം സാമ്പത്തികമില്ലായ്മ തന്നെയായിരുന്നു, സിനിമയില്‍ നിന്ന് അധികം വരുമാനം ഇല്ലാതിരുന്ന കാലത്താണ് വിമലയെ ശ്രീനിവാസന്‍ തന്റെ ജീവിത സഖിയാക്കുന്നത്.
‘ഒരു കഥ നുണക്കഥ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്റെ പ്രണയിനിയെ വിവാഹം ചെയ്യാനെത്തിയ ശ്രീനിവാസന്‍ തന്റെ വീടിനു പരിസരത്തെ എല്ലാ വീടുകളിലും കല്യാണം വിളിച്ചു, പക്ഷെ പതിവിനു വിപരീതമായി ശ്രീനിവാസന്റെ കല്യാണം വിളിയും ഏറെ ശ്രദ്ധേയമായി.
“ആരും വിവാഹത്തിന് വരരുതെന്നായിരുന്നു” ശ്രീനിവാസന്‍ തന്റെ വിവാഹം അറിയിച്ചവരോട് പറഞ്ഞത്. തന്റെ കല്യാണ ചെലവിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് പറഞ്ഞു, പക്ഷെ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും, തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.
‘ആവനാഴി’ എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ തരാം മമ്മൂട്ടി തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആള് കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നതിനാലാണ് മമ്മൂട്ടിയോട് കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ശ്രീനിവാസന്‍ അഭ്യര്‍ഥിച്ചത്.
ഒരിക്കലും ഒരു സിനിമാ താരമാകാന്‍ ആഗ്രഹിച്ച നടനല്ല ശ്രീനിവാസന്‍, പണവും പ്രശസ്തിയും ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം തനിക്ക് ഉണ്ടായിട്ടില്ലെന്നും ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്, അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള ശ്രീനിവാസന് വലിയ ഒരു നാടക നടനാകാനായിരുന്നു ആഗ്രഹം.
രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ ശ്രീനിവാസന്‍ എന്ത് കൊണ്ട് കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തില്ലെന്ന ചോദ്യത്തിന് ഒരിക്കല്‍ വളരെ രസകരമായ മറുപടിയാണ് തിരിച്ചു നല്‍കിയത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.