നേരില്‍ നിറഞ്ഞാടി മോഹന്‍ലാല്‍, പ്രിയസുഹൃത്തിനെ വാഴ്ത്തി മമ്മൂക്കയും, വൈറലായി ചിത്രം

127

മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് ഒരിക്കല്‍ കൂടി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്.

Advertisements

കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Also Read: നേരില്‍ മൈക്കിളിനെ സ്വീകരിച്ചതിന് നന്ദിയെന്ന് ശങ്കര്‍ ഇന്ദുചൂടന്‍, എന്തായാലും വരുണിന്റെ അവസ്ഥ വന്നില്ലല്ലോയെന്ന് ആരാധകര്‍

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.

നേര് വിജയക്കുതിപ്പ് തുടരുന്ന സാഹചര്യത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. നേരത്തെ നേരിന്റെ റിലീസിന് മുമ്പും ലാലിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നു.

Also Read:നായികയാവാന്‍ വന്ന അമലയ്ക്ക് കിട്ടിയത് കൂട്ടുകാരിയുടെ വേഷം, നടി ഓഡിഷനില്‍ നിന്ന് പിന്മാറി, സിബി മലയില്‍ പറയുന്നു

പ്രിയ ലാലിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് ഇപ്പോള്‍ മമ്മൂട്ടി മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Advertisement