മഹാരാജാസാണ് എന്നെ ഞാനാക്കിയത്, അന്ന് പോക്കറ്റില്‍ നൂറിന്റെ നോട്ടുമായി വരുന്ന ആരുമില്ലായിരുന്നു, ഒരു സിഗരറ്റ് പത്തുപേര്‍ വരെ വലിച്ചിട്ടുണ്ട്, ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി

946

മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനോടകം ഓര്‍ത്തുവെയ്ക്കാന്‍ ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.

പ്രായം കൂടി വരുമ്പോഴും തന്റെ ഒളിമങ്ങാത്ത സൗന്ദര്യം കൊണ്ട് ഇന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അടുത്ത കാലത്തായി പുറത്തുവരുന്ന സിനിമകളിലൂടെയെല്ലാം അദ്ദേഹം കേരളക്കരയെ അമ്പരപ്പിക്കുകയാണ്.

Advertisements

വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായാണ് ഇതിലൂടെയെല്ലാം അദ്ദേഹം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ കോളേജ് കാലത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിലായിരുന്നു താരം പഠിച്ചത്.

Also Read: ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷേ അതിശയിപ്പിക്കുന്ന നടനാണ്, അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ്, മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറയുന്നു

തന്റെ സഹപാഠിയായ കെപി തോമസിന്റെ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മഹാരാജാസിലെ ഓര്‍മ്മകള്‍ താരം പങ്കുവെച്ചത്. താന്‍ പഠിക്കുന്ന കാലത്ത് കോളേജില്‍ വലിയവനോ ചെറിയവനോ ആയി ആരും ഉണ്ടായിരുന്നില്ലെന്ന് മമ്മൂട്ടി പറയുന്നു.

താന്‍ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് താന്‍ ആരായിട്ടുണ്ടോ അതിന് കാരണം മഹാരാജാസ് ആണെന്നും പോക്കറ്റില്‍ നൂറുരൂപ നോട്ടുമായി വരുന്ന ആരും തന്നെ അന്ന് മഹാരാജാസില്‍ ഇല്ലായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

Also Read: ഒത്തിരി പേര്‍ എന്നെ തേച്ചു, ഒരാളെ എങ്കിലും തിരിച്ച്‌ തേക്കാതെ വിവാഹം കഴിക്കില്ല, തുറന്നുപറഞ്ഞ് അഞ്ജന

ഇന്നത്തെ കോളേജ് കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള്‍ പഠിക്കുന്ന കാലത്തെ നമ്മള്‍ എങ്ങനെ ആയിരുന്നുവെന്ന് ഓര്‍ത്താല്‍ അവരെ കുറ്റപ്പെടുത്താന്‍ തോന്നില്ലെന്നും തങ്ങള്‍ ഒരു സിഗരറ്റ് വാങ്ങിപത്തുപേരായിരുന്നു വലിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

ഒരു ചോറ്റുപാത്രത്തില്‍ നിന്നും മൂന്നുപേരെങ്കിലും കഴിക്കുമായിരുന്നു, ഇന്ന് ജാതിയും മതവും ഒന്നും ഇല്ലാത്ത ഒരു സ്‌നേഹക്കൂട്ടായ്മയായിരുന്നുവെന്നും ആ സ്‌നേഹമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ചേര്‍ത്തുനിര്‍ത്തുന്നതെന്നും താരം പറഞ്ഞു.

Advertisement