രണ്ടും കല്‍പ്പിച്ച് സേതുരാമയ്യര്‍ , ബിലാലിനു മുന്നേ മമ്മൂട്ടിയുടെ സിബിഐ വരും

22

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ സ്റ്റോറികള്‍ മലയാള സിനിമയില്‍ അന്വേഷണ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ സിനിമയായിരുന്നു.

ചിത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യും.

Advertisements

സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും ചിത്രത്തെ സംബന്ധിച്ച് ഉറപ്പു നല്‍കിയിയിരിക്കുകയാണ്.

ഒരു അവാര്‍ഡ് ഷോയില്‍ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിര്‍ണായകമായ കാര്യങ്ങളാണ് പങ്കു വച്ചത്.

ഇനി വരാന്‍ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാന്‍ സിബിഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലര്‍ ആയി വരുമെന്നും സ്വാമി പറഞ്ഞു.

മാമാങ്കം സിനിമയിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രമേശ് പിഷാരടിയുടെ ഗാന ഗന്ധര്‍വനിലാണ് അഭിനയിക്കാന്‍ പോകുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ബിലാലിനു മുന്നേ സിബിഐ തിയേറ്ററുകളില്‍ എത്തും എന്നാണ് സൂചന.

Advertisement