സത്യന്‍ അന്തിക്കാട് മമ്മൂട്ടി ചിത്രം ഒരു ത്രില്ലര്‍: എഴുതുന്നത് എസ്എന്‍ സ്വാമി

54

മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്, ജയറാം സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ .

എന്നാല്‍ അത്രയൊന്നും വിജയിച്ചതല്ല സത്യന്‍ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.

Advertisements

ഇപ്പോഴിതാ, സത്യന്‍ അന്തിക്കാട് തന്‍റെ അടുത്ത സിനിമ മമ്മൂട്ടിയെ നായകനാക്കിയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളൊന്നും വന്നില്ലെങ്കിലും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അതൊരു ത്രില്ലര്‍ ചിത്രമാണ്.

എസ് എന്‍ സ്വാമിയായിരിക്കും ആ സിനിമയ്ക്ക് തിരക്കഥ രചിക്കുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ‘ഒരാള്‍ മാത്ര’ത്തിന് ശേഷം സത്യന്‍ – സ്വാമി – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
1997ലാണ് ഒരാള്‍ മാത്രം സംഭവിച്ചത്.

ആ സിനിമയാണ്‌ മമ്മൂട്ടി – സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നതും. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള്‍ മാത്രം.

ശേഖരമേനോന്‍ (തിലകന്‍) എന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍റെ തിരോധാനവും അയാളുടെ അയല്‍ക്കാരനായ ഹരീന്ദ്രന്‍ (മമ്മൂട്ടി) എന്ന കോണ്‍ട്രാക്ടര്‍ അതേപ്പറ്റി നടത്തുന്ന അന്വേഷണവുമായിരുന്നു ഒരാള്‍ മാത്രത്തിന്‍റെ പ്രമേയം.

ലളിതമായി ആരംഭിച്ച്‌ ഒരു ത്രില്ലറിന്‍റെ ചടുലതയിലേക്ക് ചുവടുമാറിയ ഒരാള്‍ മാത്രത്തില്‍ ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കൈതപ്രം ജോണ്‍സണ്‍ ടീമിന്‍റെ മികച്ച ഗാനങ്ങള്‍ ഒരാള്‍ മാത്രത്തില്‍ ഉണ്ടായിരുന്നു. വിപിന്‍ മോഹനായിരുന്നു ഛായാഗ്രഹണം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിവയാണ് ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.

Advertisement