തെരഞ്ഞെടുക്കുന്നതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍, മണികണ്ഠന്‍ മുതല്‍ മാത്യു ദേവസി വരെ എത്തിയത് പ്രേക്ഷഹൃദയത്തില്‍, പത്ത് വര്‍ഷത്തെ മികച്ച മമ്മൂട്ടി കഥാപാത്രങ്ങള്‍ അറിയാം

73

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം.

Also Read: അമ്മ കരുതിയത് നല്ല കുടുംബത്തിലുള്ള ചെക്കനെ എനിക്ക് കിട്ടില്ലെന്നായിരുന്നു, അമ്മ പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് വാക്ക് കൊടുത്തിരുന്നു, വൈറലായി ദേവികയുടെ വീഡിയോ

ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നടനും അവകാശപ്പെടാനാവാത്ത തരത്തിലുള്ള വ്യത്യസ്തതയാണ് മമ്മൂട്ടി തന്റെ സിനിമാ കരിയറില്‍ ഏറെക്കാലമായി ചെയ്തിരിക്കുന്നത്. കഥാപാത്രരൂപികരണത്തിലും കോണ്ടന്റിലെ വ്യത്യസ്തതയും കൊണ്ട് കാതലിലെ മാത്യു ദേവസി പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയിരിക്കുകയാണ്.

ആദ്യകാലങ്ങളിലെ സിനിമകളിലുണ്ടായിരുന്ന സവര്‍ണജാതീയ ആണ്‍നിര്‍മിതികളെ പൊളിച്ചെഴുതുകയാണ് മമ്മൂക്ക തന്റെ പുതിയ ചിത്രങ്ങളിലൂടെയെല്ലാം. പത്ത് വര്‍ഷത്തിനുള്ളില്‍ മമ്മൂക്ക ചെയ്ത വ്യത്യസ്തമായതും ശ്രദ്ധനേടിയതുമായ 10 കഥാപാത്രങ്ങളെ പരിചയപ്പെടാം.

Also Read: ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു, നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും; സൂര്യ

നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ സുന്ദരമാണ് ഒന്നാമത്. സുന്ദരമായെത്തിയ മമ്മൂക്കയെ കണ്ട് ആരാധകരൊന്നടങ്കം ഞെട്ടിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണിയാണ് രണ്ടാമത്തേത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാരമായിരുന്നു ലൂക്ക് ആന്റണിയുടേത്. മൂന്നാമത്തേത് പുഴുവിലെ കുട്ടനാണ്.

ഭീഷ്മ പര്‍വതത്തിലെ മൈക്കിള്‍ നാലാമതും ഉണ്ടയിലെ മണികണ്ഠന്‍ അഞ്ചാമതുമാണ്. മുന്നറിയിപ്പിലെ സികെ രാഘവനാണ് ആറാം സ്ഥാനത്തുള്ളത്. സ്വഭാവ സവിശേഷതയിലും കഥാപാത്രത്തിലും തികച്ചും വ്യത്യസ്തനാണ് സികെ രാഘവന്‍.

വര്‍ഷം എന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രം വേണുവാണ് ഏഴാമത്. എട്ടാമത് പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനും പേരമ്പിലെ അമുദവന്‍ ഒമ്പതാമതും കാതല്‍ ദ കോറിലെ മാത്യു ദേവസി പത്താമതുമാണ്.

Advertisement