പുതുമുഖ നടന്മാരേയും പുതുമുഖ സംവിധായകരേയും സപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്, ‘എനിക്കിനി ഒന്നും നേടാനില്ല. ഞാന്‍ കാരണം കയറിവരുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ വരട്ടെ’ എന്ന്.
എന്നാല്‍, പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടി ഒരിക്കല്‍ ഒരു പുതുമുഖത്തെ ചെറുതല്ലാത്ത രീതിയില്‍ ഒന്ന് ഭയപ്പെടുത്തി. അത് മറ്റാരുമല്ല, ആനന്ദം എന്ന ചിത്രത്തിലൂടെ ഫേമസ് ആയ റോഷന്‍ ആണ്. ആനന്ദം ആണ് ആദ്യം റിലീസ് ആയതെങ്കിലും റോഷന്റെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പമുള്ള പുതിയനിയമം ആയിരുന്നു.
ചിത്രത്തിലെ നയന്‍താരയുമൊത്തുള്ള അനുഭവങ്ങളെല്ലാം റോഷന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വില്ലന്‍ കഥാപാത്രത്തെയായിരുന്നു റോഷന്‍ അവതരിപ്പിച്ചത്. മമ്മൂട്ടി പരിചയപ്പെടാന്‍ ചെന്നപ്പോഴാണ് റോഷന്‍ പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായത്.
സംവിധായകന്‍ എകെ സാജന്റെ അനുവാദത്തോടെ റോഷന്‍ മമ്മൂട്ടിക്കരികിലേക്ക് പരിചയപ്പെടാന്‍ ചെന്നു. ആര്യന്‍ എന്ന കഥാപാത്രം ചെയ്യാനായി എത്തിയതാണെന്നും പറഞ്ഞു പരിചയപെട്ടു. അപ്പോള്‍ എന്ത് ചെയ്യുന്നവെന്നും എത്ര വയസ് ഉണ്ടെന്നും ചോദിച്ചു. റോഷന്‍ പ്രായം പറഞ്ഞപ്പോള്‍ മമ്മൂട്ടി സാജനോട് ചോദിച്ചു ,ഈ പ്രായം നമ്മുടെ കഥാപാത്രത്തിന് അല്പം ഓവറല്ലേ.. ? ഞെട്ടിയത് റോഷന്‍ ആണ്.
ഡ്രാമ സ്കൂളിലോക്കെ പഠിച്ച് വന്നിട്ട് ഇങ്ങനെ ആഗ്രഹിച്ച് കിട്ടിയ വേഷം നഷ്ടമാകുമോ എന്ന് പേടിച്ചു . പക്ഷെ പുതുമുഖങ്ങളെ എന്നും പ്രോല്‍സാഹിപ്പിക്കാറുള്ള മമ്മൂട്ടിയുടെ ഒരു റാഗിങ് ആയിരുന്നു അതെന്നും പിന്നീട് വലിയ കൂട്ടായെന്നും റോഷന്‍ പറയുന്നു.