വീണ്ടുമൊരു മായാവി ആവര്‍ത്തിക്കാന്‍ മമ്മൂക്കയും റാഫിയും, വരുന്നത് കിടുക്കാച്ചി ഐറ്റം

25

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മമ്മൂട്ടിയും സംവിധായകന്‍ റാഫിയും ഒരിടവേളക്ക് ശേഷം വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയും റാഫിയും വീണ്ടുമൊന്നിക്കുന്നത്.

Advertisements

നേരത്തെ മായവി എന്ന ചിത്രത്തിലാണ് ആദ്യമായി റാഫിയും മമ്മൂട്ടിയും ഒന്നിച്ചത്. ചിത്രത്തിന്റെ തിരക്കഥ റാഫിയായിരുന്നു. പിന്നീട് ലൗവ് ഇന്‍ സിംഗപൂര്‍ എന്ന ചിത്രം റാഫിമെക്കാര്‍ട്ടിന്‍ ടീം ഒരുക്കിയെങ്കിലും വിജയിച്ചില്ല.

ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി റാഫി ഒരു ചിത്രം ഒരുക്കുന്നതായാണ് അണിയറയിലെ വിവരം. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുക. എന്നാല്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പോക്കിരിരാജയുടെ രണ്ടാംഭാഗമായ മധുരരാജ, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ബിലാല്‍, യാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

Advertisement