ഉണ്ട ഈദിന് തന്നെയെത്തും: മമ്മൂട്ടിയുടേത് ഇതുവരെ ചെയ്തതിൽ നിന്നെല്ലാം വ്യത്യസ്തനായ പൊലീസ് വേഷം

28

മലയാളികൾക്ക് സിനിമയില്ലാതെ ആഘോഷങ്ങളില്ലെന്നു തന്നെ പറയാം. ഓണമോ വിഷുവോ ക്രിസ്തുമസോ ഈദോ എന്തും ആവട്ടെ, ഉത്സവകാലം കൊഴുപ്പിക്കാൻ സിനിമകളും തിയേറ്ററുകളിലെത്തും.

ഇതോടെയാണ് ആഘോഷങ്ങൾക്ക് മിഴിവേറുന്നതും. ഇനി ഈദ് റിലീസ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

Advertisements

റംസാൻ വ്രതം ഇന്ന് ആരംഭിച്ചതിനാൽ ഇനി ഈദ് റിലീസ് ചിത്രങ്ങളിലേക്കാണ് പ്രേക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്.

മമ്മൂട്ടിയുടെയും ആസിഫ് അലിയുടെയും വിനായകന്റെയും ആഷിഖ് അബുവിന്റെയുമടക്കം അഞ്ചു ചിത്രങ്ങളാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.

മമ്മൂട്ടി ചിത്രം ഉണ്ട, ചിൽഡ്രൻസ് പാർക്ക്, കക്ഷി അമ്മിണിപ്പിള്ള, ആഷിഖ് അബുവിന്റെ വൈറസ്, വിനായകൻ കേന്ദ്രകഥാപാത്രമാകുന്ന തൊട്ടപ്പൻ എന്നിവയാണ് ഇവ. ഒപ്പം ബോളിവുഡിൽ നിന്നും സൽമാൻ ഖാൻ ചിത്രം ഭാരതും ഈദ് റിലീസായി എത്തുന്നുണ്ട്.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. ആക്ഷൻ കോമഡി എന്റർടെയിനർ ചിത്രമായ ഉണ്ടയിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

നോർത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ഉണ്ടയിലേത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്

ഓംകാർ ദാസ് മണിക്പുരി, ഭഗ്വാൻ തിവാരി, ചിൻ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്.

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ ലോപസ് എന്നിവരാണ് മറ്റു താരങ്ങൾ.

കാസർഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂർ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

ജെമിനി സ്റ്റുഡിയോസുമായി ചേർന്ന് കൃഷ്ണൻ സേതുകുമാർ ആണ് മൂവി മില്ലിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

Advertisement