മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അത് എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ താരം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും കിടിലൻ തന്നെ. എപ്പോഴും വേറിട്ട വേഷം ചെയ്യാൻ മമ്മൂക്ക ശ്രമിക്കാറുണ്ട്. സമീപകാലത്ത് പുതുമുഖ സംവിധായകർക്ക് ആണ് നടൻ അവസരം നൽകിയത് , ഇതെല്ലാം ഹിറ്റായി മാറുകയും ചെയ്തു.
ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാളത്തിലെ മുൻനിര സംവിധായകനൊപ്പം മമ്മൂട്ടി തിരിച്ചെത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇത് സംബന്ധിച്ച വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ഏതാനും നാളുകൾക്ക് ശേഷം മമ്മൂട്ടി ടർബോയിൽ ജോയിൻ ചെയ്തിരിക്കുകയാണ് എന്ന റിപ്പോർട്ട് ആണ് ഒടുവിൽ പുറത്തുവന്നത്. അതുകൊണ്ട് തന്നെ കുറച്ച് ദിവസമായിട്ട് ടർബോ ലുക്കിലാണ് മമ്മൂട്ടി പൊതുപരിപാടികളിൽ എത്തുന്നത്. ടർബോ ലൊക്കേഷനിൽ കൂളിംഗ് ഗ്ലാസൊക്കെ ധരിച്ച് മാസ് ആയി നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോകൾ പുറത്തുവന്നിരിക്കുകയാണ്.
അതേസമയം മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ടർബോ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്.
also read
ഒടുവില്‍ ആ സന്തോഷ വാര്‍ത്ത എത്തി; മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു
റോഷാക്ക്, കാതൽ, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ 24നാണ് ടർബോ ആരംഭിച്ചത്.