വലിയൊരു ഇടവേളയ്ക്ക് ശേഷം നടന്‍ മമ്മൂട്ടി കോമഡി വേഷം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ വരുന്ന സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
ഇപ്പോഴിതാ ടര്‍ബോയുടെ റിലീസ് വിവരം പുറത്തുവരികയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം മെയ് 9ന് ടര്‍ബോ റിലീസ് ചെയ്യും. ഇതിന്റെ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ .
also read
ഗൗരിക്ക് കൂട്ടായി ഒരു കണ്മണി കൂടി വരുന്നുണ്ടോ; ചര്‍ച്ചയായി ഭാമയുടെ പോസ്റ്റ്
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ടര്‍ബോ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ.