അടുത്ത 100 കോടി വരുന്നുണ്ട് ; മമ്മൂട്ടിയുടെ ടര്‍ബോ

44

ഈയിടെ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരിക്കുകയാണ്. ഒന്നിനുപുറകെ എത്തുന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട്. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇനി വരാനിരിക്കുന്നതും അത്തരം ചിത്രങ്ങള്‍ ആണ്. ഈ അടുത്ത് റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം ടര്‍ബോ ബോക്‌സ് ഓഫീസില്‍ ഹിറ്റാവാന്‍ സാധ്യത ഏറെയാണ്.

Advertisements

നിലവില്‍ മലയാള സിനിമയില്‍ ബോക്‌സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടര്‍ബോ എത്തുന്നത്.

എല്ലാം ഒത്തുവന്നാല്‍ നിലവിലെ ഒരു പെര്‍ഫോമന്‍സ് വച്ച് 100കോടി ക്ലബ്ബിലും കടക്കാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്.

ടര്‍ബോ ജൂണ്‍ 13ന് തിയറ്ററുകളില്‍ വരാനിരിക്കെ മമ്മൂട്ടിയുടേതായി പണംവാരിയ പത്ത് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. അവസാനം റിലീസ് ചെയ്ത പത്ത് സിനിമകളും അവയുടെ കളക്ഷനുമാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മമ്മൂട്ടി പടം ഭീഷ്മപര്‍വ്വം ആണ്. 88.1കോടിയാണ് ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷന്‍.

Advertisement