മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കും പിന്‍ഗാമികള്‍ ആരാണെന്ന ചര്‍ച്ച ഒരുപാട് നാളായി തുടരുന്നതാണ്. എങ്കിലും താരസിംഹാസനത്തില്‍ ഇന്നും തുടരുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും.
വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയവരാണ് ഇരുവരും. ആദ്യകാലങ്ങളില്‍ ഇരുവരും നിരവധി ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ചെത്തുന്ന ഓരോ നിമിഷങ്ങള്‍ പോലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്‌സില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ഇതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വെച്ച് മമ്മൂട്ടിക്ക് സ്‌നേഹചുംബനം നല്‍കുകയാണ് മോഹന്‍ലാല്‍.
മികച്ച നടനുള്ള വനിത ഫിലിം അവാര്‍ഡ് മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടി ഏറ്റുവാങ്ങുന്നതിനിടെയാണ് മോഹന്‍ലാല്‍ മമ്മൂക്കയെ ചുംബിച്ചത്. . ഇതിന് മുമ്പ് താന്‍ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. പിന്നാലെ സദസ്സിന്റെ ഹര്‍ഷാരവം മുഴങ്ങുകയായിരുന്നു.
Also Read:ഇത് നമ്മുടെ ബിഗ് ബോസിലെ പൂജ തന്നെയോ; താരത്തിന്റെ കുട്ടിക്കാല ചിത്രം
തുടര്‍ന്ന് തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനം നല്‍കുകയായിരുന്നു മോഹന്‍ലാല്‍. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്.