മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തുടര്‍ക്കഥകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ ആ നായക കഥാപാത്രത്തെ വെച്ച് അടുത്ത ഭാഗം ഇറക്കാന്‍ സംവിധായകന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ നിരവധി സിനിമകള്‍ മലയാളികള്‍ ഏറ്റെടുത്തിട്ടുമുണ്ട്.
അത്തരമൊരു റെക്കോര്‍ഡ് മലയാളത്തില്‍ സ്വന്തമാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലും ആണ്. ഒരു സിനിമയുടെ തന്നെ നാല് സീരീസില്‍ ഇരുവരും നായകന്മാരായി എത്തിയിട്ടുണ്ട്.
സി ബി ഐ സീരിസില്‍ മമ്മൂട്ടിയും മേജര്‍ രവിയുടെ പട്ടാള സീരീസില്‍ മോഹന്‍ലാലും അഭിനയിച്ച് കരസ്ഥമാക്കിയിരിക്കുകയാണ് ആ റെക്കോര്‍ഡ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് എന്ന് തന്നെ പറയാം.
മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്രയായിരുന്നു മോഹന്‍ലാലിന്റെ പട്ടാള സീരീസിലെ ആദ്യ ചിത്രം. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്.
2008ല്‍ മേജര്‍ മഹാദേവനുമായി രവി വീണ്ടുമെത്തി. തുടര്‍ന്ന് കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ ചിത്രങ്ങളും ആ കഥാപാത്രത്തിന്റെ തുടര്‍ച്ചയായി എത്തി.
അതോടൊപ്പം, ദാസനും വിജയനും കോമ്ബോ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചിരുന്നു. നാടോടിക്കാറ്റ് (1987), പട്ടണപ്രവേശം (1988), അക്കരെ അക്കരെ അക്കരെ (1990) എന്നീ മൂന്ന് ചിത്രങ്ങളിലും ദാസനും വിജയനുമായി അഭിനയിച്ചത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു.
മോഹന്‍ലാല്‍ ആയിരുന്നു നായക കഥാപാത്രം. ഈ സീരിസില്‍ 3 ചിത്രങ്ങളും പട്ടാള സീരിസിലെ 4 ചിത്രങ്ങളും കൂട്ടി 7 സീരീസ് സിനിമകളാണ് മോഹന്‍ലാലിന്റെ പക്കലുള്ളത്.
ഇനി മമ്മൂട്ടി ചിത്രങ്ങളുടെ കണക്കെടുത്താല്‍, ആദ്യം പരിശോധിക്കേണ്ടത് ബല്‍റാം സീരീസ് ചിത്രങ്ങളാണ്. ആവനാഴി (1986) , ഇന്‍സ്‌പെക്ടര്‍ ബല്‍റാം (1991), ബല്‍റാം vs താരാദാസ് (2011) എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍.
മൂന്ന് ചിത്രങ്ങളിലും മമ്മൂട്ടി ഇന്‍സ്പെക്ടര്‍ ബല്‍റാം ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളായിരുന്നു ഇത്.
കൂടാതെ, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍.
സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യറായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു – എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ ഉടന്‍ ഉണ്ടാകുമെന്ന് സൂചനകളുണ്ട്.
അങ്ങനെയെങ്കില്‍ നിലവില്‍ 7 സിനിമകള്‍ വീതമാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ളത്. സി ബി ഐ സീരീസില്‍ 5ആം ഭാഗം എത്തുകയാണെങ്കില്‍ മലയാളത്തില്‍ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ് ആയി അത് മാറും.
ഇപ്പോഴിതാ പോക്കിരിരാജയിലെ രാജയായി മധുരരാജയിലും മമ്മൂട്ടിയെത്തി 100 ക്ലബ്ബും അടിച്ചു. രാജയുടെ മൂന്നാം ഭാഗം മിനിസ്റ്റർ രാജയുമെത്തുമന്നാണ് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു സൂചന.