ജോഷിയുടെ സംവിധാനത്തില്‍ ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍
ര്‍ 20 മദ്രാസ് മെയില്‍.
മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ഒരു പ്രധാന വേഷത്തില്‍ എത്തിയതോടെ ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന് പിന്നിലെ ചില രസകരമായ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ഡെന്നീസ് ജോസഫ്. സഫാരി ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ചിത്രത്തില്‍ ഒരു പ്രത്യേക കഥാപാത്രമുണ്ട്. ഒരു സെലിബ്രിറ്റി കഥാപാത്രം. മോഹന്‍ലാലും കൂട്ടുകാരും ക്രിക്കറ്റ് കളി കാണാന്‍ വരുന്നതും, ഇടയ്‌ക്ക് ട്രെയിനില്‍ കയറുന്ന ഒരു സെലിബ്രിറ്റി കഥാപാത്രം.
ജഗതി ശ്രീകുമാറിനെ പോലെ ഒരാളിനെയാണ് ഞങ്ങള്‍ മനസില്‍ കണ്ടിരുന്നത്. വളരെ പ്രധനപ്പെട്ട ഒരു ടി.ടി.ആര്‍ റോളുമുണ്ട് ചിത്രത്തില്‍.
അങ്ങനെയിരിക്കെ മോഹന്‍ലാല്‍ എന്നോട് ഒരു സെമി സജഷന്‍ പോലെ ചോദിച്ചു. ‘സെലിബ്രിറ്റി ആക്‌ടറായിട്ട് നമുക്ക് ജഗതി ചേട്ടനു പകരം മമ്മൂക്ക ആയോലോ?’ ഞാനൊരു നിമിഷം സ്‌റ്റക്കായി.
ഞാന്‍ ലാലിനോടു ചോദിച്ചു- മമ്മൂക്ക ആയാല്‍ വളരെ നന്നായിരിക്കും. പക്ഷേ നിങ്ങള്‍ ഹീറോ ആയ ചിത്രത്തില്‍ പുള്ളി തയ്യാറാകോ? നിങ്ങളൊന്ന് പറഞ്ഞു നോക്കു.
‘അയ്യോ ഞാനില്ല പറയാന്‍ അങ്ങേരെന്നെ ചീത്ത വിളിക്കും, നമുക്ക് ജോഷി സാറിനെ കൊണ്ട് പറയിക്കാം’ എന്നായിരുന്നു ലാലിന്റെ മറുപടി.
ജോഷിയ്‌ക്ക് ഐഡിയ ഇഷ്‌ടമായെങ്കിലും അദ്ദേഹത്തിനും ഇത് മമ്മൂട്ടിയോട് പറയാന്‍ മടി. ഒടുവില്‍ ഞാന്‍ തന്നെ പറയാന്‍ തീരുമാനിച്ചു.
എന്നാല്‍ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അതിനെന്താ ഞാന്‍ ചെയ്‌തേക്കാം നീ ജോഷിയോട് പറഞ്ഞേക്ക് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഫോണ്‍ വച്ചുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും ലാലും ജോഷിയും കുറേ നേരം സ്‌റ്റണ്ടായിരുന്നു. ഒടുവില്‍ രാത്രി ജോഷി തന്നെ മമ്മൂട്ടിയെ വിളിച്ച് അത് ഉറപ്പിക്കുകയായിരുന്നു.