മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ആരാധകരെ ത്രുപരാക്കാന് ഇരട്ട ക്ലൈമാക്സ് പരീക്ഷിച്ചു വിവാദത്തിലായ ഈ ഫാസില്‍ ചിത്രം മലയാളികള്‍ ഒരിക്കലും മറക്കില്ല.
ചിത്രത്തില്‍ ബോളിവുഡ് താര സുന്ദരി ജൂഹി ചൗളയായിരുന്നു നായികയായി എത്തിയത്.
ചിത്രത്തിന്റെ അവസാനം ജൂഹി അവതരിപ്പിച്ച മീരയുടെ കാമുകനായി എത്തേണ്ടിയിരുന്നത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന് ആയിരുന്നു. ആ ചിത്രത്തിന് സംഭവിച്ചതിനെക്കുറിച്ചു അറിയാം.
ഷാരൂഖ് ഖാന് അതിഥി താരമായെത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. ഊട്ടിയിലെ ഹോട്ടലില്‍ വച്ച് ഫോട്ടോ ഷൂട്ട് വരെ നടത്തിയിരുന്നു.
പക്ഷെ എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നുവെന്ന് ഫാസിലിന്റെ സംവിധാന സഹായി ആയിരുന്ന ബാബു ഷാഹിര്‍ പറയുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം പുറത്തിറങ്ങിയിട്ടു 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.