മലയാള സിനിമയും താരസംഘടനയായ അമ്മയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് കൂടുതലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. കേസില്‍ ആരോപണ വിധേയനായ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് വനിതാ കൂട്ടായയായ ഡബ്ല്യുസിസി രംഗത്തെത്തി. ഇവര്‍ അമ്മ പ്രസിഡന്റ് മോഹനല്‍ലാലിനും മെഗാതാരം മമ്മൂട്ടിക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ മൂന്ന് നാല് നടിമാര്‍ വിചാരിച്ചാല്‍ പറിച്ച് കളയാന്‍ പറ്റുന്നരല്ല മോഹന്‍ലാലും മമ്മൂട്ടിയും എന്ന് അമ്മയുടെ സെക്രട്ടറിയുമായ സിദ്ദിഖ് പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ്. ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിാലണ് നടനും അമ്മയുടെ സെക്രട്ടറിയുമായ സിദ്ദിഖ് ആഞ്ഞടിച്ചത്. സംഘടനയ്ക്കുള്ളില്‍ ഇരുന്നു കൊണ്ട് തന്നെ പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.
സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ:
സംഘടനയില്‍ ഇരുന്ന് സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തിരിക്കും. അനാവശ്യമായി ഭാരവാഹികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമയില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. സംഘടനയില്‍ നിന്നും വ്യക്തിപരമായി രാജിവെച്ച് പുറത്തുപോയവരെ തിരിച്ച് വിളിക്കാനൊന്നും പറ്റില്ല. അവര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ആദ്യം മുതല്‍ അപേക്ഷ നല്‍കണം. അല്ലാതെ അവരോട് സംഘടനയിലേക്ക് തിരിച്ച് വരാന്‍ പറയില്ല.
മീ ടൂ ക്യാമ്ബെയിന്‍ ദുരുപയോഗം ചെയ്യരുത്, അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ പേര് വെളിപ്പെടുത്തണം. ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലേക്ക് നിരവധി ആളുകള്‍ മോശം രീതിയില്‍ മെസേജുകള്‍ അയക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയകളിലെ തെറിവിളി സ്വാഭാവികം. കസബ വിഷയത്തില്‍ മമ്മൂട്ടിയെ കുറിച്ച് അനാവശ്യമായി പ്രസ്താവനകള്‍ ഉന്നയിച്ചിട്ട് ആരാധകര്‍ നടിയെ ചീത്ത് വിളിച്ചു.
അതിന് മമ്മൂട്ടി അവരോട് തെറി വിളിക്കരുത്, മിണ്ടാതിരിക്കണം എന്ന് പറയണമെന്നാണ് നടിമാര്‍ പറയുന്നത്. മമ്മൂട്ടിയാണോ അവരെ അതിന് നിര്‍ത്തിയിരിക്കുന്നത്?. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ പറിച്ച് കളയാന്‍ പറ്റുന്നതല്ല മമ്മൂട്ടിയും മോഹന്‍ലാലും. നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്. എന്നെ നടന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്.
നടിമാര്‍ എന്ന് മോഹന്‍ലാല്‍ തങ്ങളെ അഭിസംബോധന ചെയ്തതിന് മോഹന്‍ലാലിനെപ്പോലൊരു നടനെ ആക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്. എന്തിനാണ് എല്ലവരും അദ്ദേഹത്തിന്റെ തലയില്‍ കുറ്റങ്ങള്‍ വെയ്ക്കുന്നത്. നടിമാര്‍ എന്നു വിളിച്ചുവെന്ന് അവര്‍ പറയുന്നത് ബാലിശമായ കാര്യമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.