റിലീസിന് മുന്‍പ് തന്നെ ലൂസിഫര്‍ കാണുമെന്ന് മമ്മൂട്ടി, ഇഷ്ടമായാല്‍ എനിക്ക് ഒരു ഡേറ്റ് തരണമെന്ന് പൃഥ്വി

35

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന പൃഥ്വിരാജ് ചിത്രമായ ലുസിഫര്‍ മാര്‍ച്ചു 28 ന് റീലീസ് ചെയ്യാന്‍ പോവുകയാണ്. ചിത്രത്തിന്റെ ട്രയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്.

Advertisements

ലുസിഫറിന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫിലും എത്തിയിരുന്നു. അവിടെ വെച്ചു കൈരളി ടിവിയുടെ ഒരു സ്റ്റേജ് പ്രോഗ്രാമിലും ലുസിഫെര്‍ ടീം പങ്കെടുത്തു. മമ്മൂട്ടിയും ആ പ്രോഗ്രാമില്‍ അതിഥി ആയി എത്തിയിരുന്നു.

അവിടെ വെച്ചു പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യവും അതിനു മമ്മൂട്ടി പറഞ്ഞ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. റിലീസിനു മുന്‍പ് തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫര്‍ കാണണം എന്ന് താന്‍ ആവശ്യപ്പെട്ടത് മമ്മുക്കയോട് മാത്രം ആണെന്നും മമ്മുക്ക ചിത്രം കാണും എന്നാണ് തന്റെ പ്രതീക്ഷ എന്നും പൃഥ്വിരാജ് പറയുന്നു.

താന്‍ ചിത്രം കാണും എന്നു മമ്മൂട്ടി തലയാട്ടി കൊണ്ട് മറുപടി പറയുകയും ചെയ്തു. ചിത്രം ഇഷ്ട്ടപ്പെട്ടാല്‍ തനിക്ക് ഒരു ഡേറ്റ് നല്‍കണം എന്നും പൃഥ്വി പറഞ്ഞപ്പോള്‍ ഡേറ്റ് ഒക്കെ എപ്പോഴേ നല്‍കി എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വിഷു ചിത്രമായ മധുര രാജയും വലിയ വിജയം ആയി മാറട്ടെ എന്നു മോഹന്‍ലാലും ആശംസിച്ചു.

മമ്മുക്ക ലുസിഫര്‍ ചിത്രത്തെ കുറിച്ചു സ്റ്റേജില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഈ ചിത്രത്തെ കുറിച്ചു താന്‍ കേട്ട ഏറ്റവും നല്ല വാക്കുകള്‍ എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും മോഹന്‍ലാലും മമ്മൂട്ടിയും വമ്പന്‍ ചിത്രങ്ങളുമായി എത്തുമ്പോള്‍ ഈ വെക്കേഷന്‍ കാലം മലയാള സിനിമക്ക് വലിയ വിജയങ്ങള്‍ തന്നെ സമ്മാനിക്കും എന്നാണ് സിനിമ പ്രേമികലുടെ പ്രതീക്ഷ.

Advertisement