രണ്ടും കല്‍പ്പിച്ച് എംടി വാസുദേവന്‍നായര്‍, രണ്ടാമൂഴം മമ്മൂട്ടിയ്ക്ക് തന്നെ?

35

ശ്രീകുമാര്‍ മേനോന് അരങ്ങേറ്റ ചിത്രമായ ഒടിയന്‍ പാരയായോ? ഒടിയന്റെ ഒടിവിദ്യകള്‍ സിനിമാ പ്രേമികളെ നിരാശയിലാഴ്‌ത്തിയപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം എടുക്കുന്നതില്‍ പ്രേക്ഷകര്‍ ഒട്ടും തൃപ്‌തരല്ല. ഈ ഒരു വിഷയം തന്നെയാണ് സോഷ്യല്‍ മീഡിയ കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്.

ഒടിയന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടുതന്നെ എം ടിയുടെ ഭാഗം ന്യായീകരിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നത്. തിരക്കഥ തിരികെ വേണമെന്ന എം ടിയുടെ ആവശ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നത് ഇതോടെ ഉറപ്പായി.

Advertisements

‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്’ എന്ന് എം ടിയുടെ മകള്‍ അശ്വതിയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്ബോള്‍ യഥാര്‍ത്ഥ സിനിമാ പ്രേമികളുടെ സംശയം ഇതൊന്നും അല്ല. രണ്ടാമൂഴത്തിന്റെ ഭാവിയെക്കുറിച്ചാണ്.

ഇനി ചിത്രം ആര് സംവിധാനം ചെയ്യുമെന്നും അതില്‍ മോഹന്‍ലാല്‍ തന്നെ എത്തുമോ എന്നൊക്കെയാണ്. മമ്മൂട്ടിയെ ചിത്രത്തില്‍ ഭീമനായി കാണണം എന്ന് എം ടി പറഞ്ഞതായും മുന്‍‌പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ സംവിധാനം മറ്റൊരാള്‍ ആയിരിക്കുമ്ബോള്‍ നായകന്‍ മമ്മൂട്ടിയാകുമോ എന്നും സംശയമുണ്ട്.

എം ടി വാസുദേവന്‍ നായരുടെ സ്വപ്ന സംരംഭമായതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ ഇനി എം ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയുള്ളൂ എന്ന് തീര്‍ച്ചയാണ്.

ശ്രീകുമാര്‍ മേനോന് ഒടിയന്‍ പാരയായത് പോലെ മോഹന്‍ലാലിനെ രണ്ടാമൂഴത്തില്‍ നിന്ന് മാറ്റുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Advertisement