നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന് നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു കഴിഞ്ഞു.
കിടിലൻ ലുക്കിലുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന് ചിത്രം ഒരുക്കുന്നത്. 18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക.
മൂവിയിലെ ശക്തമായ മൂന്ന് കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജോൺ അബ്രഹാം പാലക്കൽ. മറ്റ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുക ടൊവിനോയും പൃഥ്വിരാജും ആണെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 2019 ഏപ്രില്‍ 4ന് വിഷു റിലീസ് ആയി ചിത്രം തീയ്യറ്ററുകളില്‍ എത്തും.