മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ് ഡിസംബർ 2 ന് ആണ് റിലീസ് ചെയ്തത്. ഈ പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.
പ്രതിക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകൾ മനപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയർന്നിരുന്നു. മരയ്ക്കാറിന് എതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു.
ALSO READ
അരാജകത്വവും സൗന്ദര്യവും ഇഴചേർന്നു ; എസ്തർ പങ്കു വച്ച പുതിയ ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ
രണ്ടാഴ്ചക്കു ശേഷം ആമസോൺ പ്രൈം റിലീസ് ആയി ഒറ്റിറ്റിയിലും എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ നേടിയത്. എന്നാൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ പിടിച്ചു കയറിയ ഈ ചിത്രം ആഗോള കളക്ഷൻ അമ്പതു കോടിയോളം നേടിയും ശ്രദ്ധ നേടി. മലയാള സിനിമയിലെ ഒരുപാട് പേർ ഈ ചിത്രം കാണുകയും അതിനെ പ്രശംസിച്ചു മുന്നോട്ടു വരികയും ചെയ്തിരുന്നു. ഇപ്പോഴും ആമസോൺ പ്രൈം വഴി ചിത്രം കണ്ട ഒട്ടേറെ സിനിമാ പ്രവർത്തകരും പ്രേക്ഷകരും ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. എന്നാൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മരക്കാർ കണ്ടതിനു ശേഷം പറഞ്ഞ വാക്കുകൾ ആണ് നടൻ ഹരീഷ് പേരാടി കുറിക്കുന്നത്.
മരക്കാരിൽ മങ്ങാട്ടച്ചൻ എന്ന കഥാപാത്രമായി ഹരീഷ് പേരടി അഭിനയിച്ചിരുന്നു. ആ ചിത്രം കണ്ട മമ്മൂട്ടി, തന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ സന്തോഷം നൽകി എന്നാണ് ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ന് അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ എനിക്ക് ഒരു ദേശീയ അവാർഡ് കിട്ടി. ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകൾ. മമ്മുക്കയെ പോലെ ഒരാൾ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്. സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേൾക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല. അതുകൊണ്ടാ. മമ്മുക്കാ ഉമ്മ.
ALSO READ