മമ്മൂട്ടിയുടെ മാമാങ്കത്തെക്കുറിച്ചാണ് കുറച്ച് നാളുകളായി സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഓരോ പ്രതിസന്ധികളായി മാമാങ്കത്തെ പിന്തുടരുകയായിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ ധ്രുവന്‍ എത്തുമെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ധ്രുവനെ പുറത്താക്കിയത് മുതല്‍ അങ്ങോട്ട് പല വാര്‍ത്തകളും ചിത്രത്തെക്കുറിച്ച് കേള്‍ക്കുകയുണ്ടായി.
ധ്രുവനെ പുറത്താക്കിയതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം സംവിധായകന്‍ സജീവ് പിള്ളയേയും പുറത്താക്കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ശേഷമാണ് ധ്രുവിന്റെ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദന്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.
ഇക്കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ ഈ മാറ്റം സംവിധായകന്‍ അറിഞ്ഞില്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മാമാങ്കം ഓരോ ദിവസം പിന്നിടുമ്ബോഴും പ്രതിസന്ധികള്‍ നേരിടുകയാണ്. എന്നാല്‍ ഇപ്പോള്‍, ചിത്രം 2019ല്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്ന് നിര്‍മ്മാതാവായ കാവ്യ ഫിലിംസ് അറിയിച്ചിരിക്കുന്നതാണ് സിനിമാ പ്രേമികള്‍ക്ക് സന്തോഷമുള്ള വാര്‍ത്ത.
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെന്ന മഹാനടന്‍ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്നതിന് വേണ്ടി മാറ്റി വച്ച വലിയ സമയവും ആര്‍ജ്ജിച്ച മെയ് വഴക്കവും അതിനായി നടത്തിയ പരിശ്രമത്തിനുമൊക്കെ നിര്‍മ്മാതാവ് വിലകൊടുക്കുന്നു.
എന്ത് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ചിത്രം 2019ല്‍ പ്രേക്ഷകരിലേക്ക് എത്തും എന്നുതന്നെയാണ് നിര്‍മ്മാതവ് ഉറപ്പ് നല്‍കുന്നത്.
അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നതില്‍ തെറ്റില്ല എന്നുതന്നെ പറയാം.