മധുരരാജയില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ സംഘട്ടന രംഗം ചെയ്യുന്നതിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്ത് വീഡിയോ വൈറല്‍

53

തകര്‍പ്പന്‍ കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ മധുര രാജ.

പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രത്തില്‍ കിടിലന്‍ സംഘട്ടന രംഗങ്ങള്‍ ആണ് മമ്മൂട്ടിക്ക് ഉള്ളത്.

Advertisements

പീറ്റര്‍ ഹെയിന്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ മികച്ച രീതിയില്‍ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്.

അറുപത്തിയേഴാം വയസ്സില്‍ ആണ് അദ്ദേഹം മികച്ച രീതിയില്‍ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകര്‍ക്കും അഭിമാനം ആയി മാറുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്‌സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഉള്ള ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

മമ്മൂട്ടി ഡ്യൂപ്പില്ലാതെ ഒരു രംഗം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയില്‍ കാണാന്‍ സാധിക്കുക.

ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നെല്‍സണ്‍ ഐപ്പ് ആണ്. 27 കോടി രൂപ മുതല്‍ മുടക്കില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിച്ചത്.

ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ഈ ചിത്രം ഒന്‍പതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്.

ഒടിയന്‍, ലൂസിഫര്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച വേള്‍ഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.

Advertisement