മമ്മൂട്ടി പറഞ്ഞു കഥകളി പിടിക്ക്’, ആ സ്പാർക്കിൽ നിന്ന് മോഹൻലാലിന് കിട്ടിയത് ഒരു കിടിലൻ ക്ലാസ്സ് ഹിറ്റ്

31

മെഗാസ്റ്റാർ മമ്മൂട്ടി കഥയെഴുതുമോ? അങ്ങനെ ഒരു സംഭവം ഇതുവരെ ആരെങ്കിലും കേട്ടിരിക്കാനിടയില്ല. എന്നാൽ ഈ സംഭവം ഒന്ന് കാണു.

മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസായിട്ട് 25 വർഷം പിന്നിട്ടിരിക്കുന്നു.

Advertisements

മോഹൻലാലിന്റെയും ലോഹിതദാസിന്റെയും സിബി മലയിലിന്റെയും കരിയറിലെ ഏറ്റവും മികച്ചത് എന്നുപറയാവുന്ന അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തിൽ കമലദളവും ഉണ്ടാകും.

എന്നാൽ, ഈ സിനിമയുടെ കഥ മമ്മൂട്ടി നൽകിയ ഒരു സ്പാർക്കിൽ നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സത്യമാണത്.

കഥയാലോചിച്ച് തലപുകച്ചിരുന്ന ലോഹിതദാസിന് മമ്മൂട്ടിയാണ് കമലദളത്തിന്റെ സ്പാർക്ക് നൽകുന്നത്.
ആ സംഭവം ഇങ്ങനെയാണ്.

മോഹൻലാലിന്റെ നിർമ്മാണക്കമ്പനിയായ പ്രണവത്തിന് വേണ്ടി ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും ചെയ്തുകഴിഞ്ഞ സമയം.

അടുത്ത പ്രൊജക്ടും ചെയ്യുന്നത് സിബിമലയിൽ ലോഹിതദാസ് ടീം തന്നെയാണ്. എന്നാൽ കഥ ഒന്നുമായിട്ടില്ല.

അങ്ങനെയിരിക്കെ ഒരുദിവസം മമ്മൂട്ടിയുമായി ലോഹി ഫോണിൽ സംസാരിക്കുമ്പോൾ ‘പ്രണവത്തിന്റെ പുതിയ സിനിമയുടെ കഥയെന്തായി?’ എന്ന് മമ്മൂട്ടി ചോദിക്കുന്നു.

അബ്ദുള്ളയിൽ ഹിന്ദുസ്ഥാനിയും കർണാട്ടിക് സംഗീതവും പരീക്ഷിച്ചു. ഭരതത്തിൽ ശുദ്ധ കർണാടക സംഗീതമായിരുന്നു പശ്ചാത്തലം.

അടുത്തത് ഏത് പിടിക്കുമെന്നാണ് ആലോചിക്കുന്നത് എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറഞ്ഞു. അടുത്തത് കഥകളി പിടിക്ക് എന്ന് അലക്ഷ്യമായി മമ്മൂട്ടി മറുപടി നൽകി.

മമ്മൂട്ടിയുടെ കഥകളി പിടിക്ക് എന്ന അലസവാചകം പക്ഷേ ലോഹിതദാസിൽ പെട്ടെന്നുണർത്തിയത് കലാമണ്ഡലത്തിന്റെ സ്മരണകളാണ്.

അത് ആ പശ്ചാത്തലത്തിലുള്ള കമലദളത്തിന്റെ കഥയിലേക്കുള്ള ആദ്യ സ്പാർക്കുമായി. മോഹൻലാലിന് ക്ലാസ്സാ ഹിറ്റുമായി.

Advertisement