മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ; അറബിക്കടലിന്റെ രാജാവ്, സംവിധാനം ശങ്കർ രാമകൃഷ്ണൻ

23

മെഗാസ്റ്റാർ മമ്മൂട്ടിയുടെ യാത്ര ഇനി പതിനാറാം നൂറ്റാണ്ടിലേക്കാണ് . സാമൂതിരി രാജാവിൻറെ ഭരണകാലത്തേക്ക്. കുഞ്ഞാലിമരക്കാർ നാലാമനാകാനുള്ള തയ്യാറെടുപ്പ്.

അതേ, മമ്മൂട്ടി കുഞ്ഞാലിമരക്കാർ ആകുന്ന സിനിമയുടെ എഴുത്തുജോലികൾ പൂർത്തിയായി. ടികെ രാജീവൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Advertisements

ഗുഡ്വിൽ എൻറർടെയ്ൻമെൻറ്‌സിൻെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മാണം. സന്തോഷ് ശിവൻ ഈ സിനിമ സംവിധാനം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

പുതിയ സാഹചര്യത്തിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനച്ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. ശങ്കറിനെ സഹായിക്കാൻ എം പത്മകുമാറും ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

വൻ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളും നടന്നുവരികയാണ്. ലൊക്കേഷനുകൾ ഏകദേശം ഫിക്‌സ് ചെയ്തതായാണ് വിവരം.

നൂറുകോടി രൂപയോളം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുമെന്നാണ് അറിയുന്നത്. കുഞ്ഞാലിമരക്കാർക്കായി തകർപ്പൻ ഡയലോഗുകളാണ് തിരക്കഥയിലുള്ളതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Advertisement