വേറിട്ട വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മെഗാ സ്റ്റാര്‍. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പിവി ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്.
ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് പിവി ഷാജികുമാറും ചേര്‍ന്നായിരുന്നു. സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഉലകനായകന്‍ കമല്‍ ഹാസന്‍ കുള്ളനായി അഭിനയിച്ചിരുന്നു. അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ 3 വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്.
അന്ന് കമല്‍ഹാസന്റെ കുള്ളന്‍ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.