മംഗലാപുരം: മംഗലാപുരത്തെ ഒരു പള്ളിയിലെത്തി തികച്ചും സാധാരണക്കാരനായി ജുമാ നമസ്കാരത്തില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ട് അന്തം വിട്ട് വിശ്വാസികള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം ജുമായില് പങ്ക് കൊള്ളാന്‍ എത്തിയതെന്ന കാര്യംചുറ്റും കൂടി നിന്നവര്‍ക്ക് പെട്ടെന്ന് അങ്ങ് വിശ്വസിക്കാന്‍ പറ്റിയില്ല.
മംഗലാപുരത്തെ സുള്ള്യയിലുള്ള അത്തൂര് പള്ളിയിലാണ് താരം വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ക്കായി എത്തിയത്. യാതൊരു വിധ പ്രത്യേക സൗകര്യങ്ങളും അവശ്യപ്പെടാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു മമ്മൂട്ടി പ്രാര്‍ത്ഥനകളില്‍ പങ്ക് കൊണ്ടത്. പള്ളിയില്‍ മറ്റു വിശ്വാസികളോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്ക് കൊള്ളുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ആള്‍ക്കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു മമ്മൂട്ടി വിശ്വാസികളോടൊപ്പം പ്രാര്‍ത്ഥന നടത്തിയത്. പള്ളിയെലെത്തിയവരില് മമ്മൂട്ടിയെ തിരിച്ചറിഞ്ഞ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
തന്റെ പുതിയ സിനിമയായ മാമാങ്കത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി താരം കുറച്ചു നാളായി മംഗലാപുരത്തെ കൊയിലയിലും പരസര പ്രദേശങ്ങളിലുമുണ്ട്. കഴിഞ്ഞ ദിവസം താരരാജാവ് മോഹന്‍ലാലും ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രത്യേക പൂജ ചടങ്ങുകളിലും പങ്ക് കൊള്ളുകയും ചെയ്തിരുന്നു.
ഫോട്ടോ കടപ്പാട്: മലയാളി ഗ്ലോബല്‍