ജോണ്‍ എബ്രഹാം പാലക്കലായി മമ്മൂട്ടി, കിടുക്കാച്ചി ലുക്ക് പുറത്ത്‌

111

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദമ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തും. മമ്മൂട്ടിയുടെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisements

60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.

കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എത്തും. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടെന്ന സൂചന സില്‍മ നേരത്തേ തന്നെ വാര്‍ത്തയാക്കിയിരുന്നു.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം മാമാങ്കത്തിനും ആക്ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ചയാണ്.

ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ക്ക് തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. പതിനെട്ടാംപടിയുടെ ചിത്രീകരണത്തിനു ശേഷം 2019ല്‍ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാനാണ് ഓഗസ്റ്റ് സിനിമാസ് ഇപ്പോള്‍ പദ്ധതിയിടുന്നത്. പതിനെട്ടാംപടിയില്‍ ടോവിനോയും പ്രിഥ്വിരാജും അതിഥി വേഷത്തിലുണ്ടെന്ന് സൂചനയുണ്ട്.

Advertisement