ഇനി തമിഴില്‍ കാണാം മെഗാസ്റ്റാറിനെ ; രജനീകാന്തിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും

3499

ആരാധകർ ആഘോഷമാക്കിയ ചിത്രമായിരുന്നു രജനീകാന്തിന്റെ ജയിലർ. സിനിമയിൽ മലയാള നടൻ മോഹൻലാൽ കൂടി എത്തിയതോടെ വലിയ കയ്യടിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളിലെ മോഹൻലാൽ പ്രത്യക്ഷപ്പെട്ടുള്ളുവെങ്കിലും ഇത് ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ഇത് ചിത്രത്തിൻറെ വിപണിമൂല്യത്തെയും ഉയർത്തി.

Advertisements

ഇത്തരത്തിൽ തമിഴ് താരങ്ങൾ മലയാളത്തിൽ എത്തുന്നതുംസ മലയാള താരങ്ങൾ തമിഴിൽ എത്തുന്നതും തുടരുകയാണ്. ഇപ്പോഴിതാ രജനികാന്തിന്റെ അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയേക്കും എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നത്.

ജയിലറിൽ രജനിക്കൊപ്പം മോഹൻലാലാണ് എത്തിയതെങ്കിൽ തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ എത്തുന്ന റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ രജനികാന്തിന്റെ 32 വർഷത്തിനു ശേഷമുള്ള കൂടിച്ചേരൽ ആയിരിക്കും ഇത്. സിനിമയിൽ വില്ലൻ റോളിലേക്ക് രാഘവ ലോറൻസിന്റെ പേരിനൊപ്പം പൃഥ്വിരാജിന്റെ പേരും പറഞ്ഞു കേൾക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചിലപ്പോൾ സിനിമയിൽ ശിവ കാർത്തികേയനും എത്തിയേക്കുമെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ വമ്പൻ താരനിര ഒന്നിക്കുന്ന ഒരു സിനിമ കൂടിയായി മാറും ഇത്. അതേസമയം ജയിലർ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം പരിഗണിച്ചിരുന്നവരിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു. പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

also readഅന്ന് കാഞ്ചീവരം തുടങ്ങുമ്പോള്‍ കാമുകന്റെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു; ഇന്ന് തന്റെ രണ്ടാമത്തെ കുട്ടിയുടെ ജന്മ ദിനമെന്ന് ആര്യ

Advertisement