മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദുബായ് സിനിമയുടെ ചിത്രീകരണ സമയം. ജോഷി ചിത്രം വലിയ ക്യാൻവാസിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു.
ബ്രഹ്മാണ്ഡമായി ചെയ്യണമെന്ന് എല്ലാവർക്കും ആഗ്രഹം മനസിൽ. രൺജി പണിക്കരുടെ തിരക്കഥയിൽ മരണമാസ് പടം ചെയ്യുന്നതിന്റെ ത്രിൽ എല്ലാവർക്കും.
റാസൽ ഖൈമയിൽ ഷൂട്ടിംഗിന് ഒരു ചെറിയ വിമാനം കൊണ്ടുവന്നു. വെറും രണ്ടു സീറ്റേയുള്ളൂ. മമ്മൂട്ടിക്കൊപ്പമുള്ള പൈലറ്റ് നല്ല ട്രെയിനറുമാണ്.
പൈലറ്റിന് ഒരേ നിർബന്ധം, മമ്മൂട്ടി ഫ്‌ലൈറ്റ് പറത്തണമെന്ന്. നിർബന്ധം അധികമായപ്പോൾ മമ്മൂട്ടി സമ്മതിച്ചു.
പൈലറ്റ് പറഞ്ഞതുപോലെയൊക്കെ ചെയ്തപ്പോൾ വിമാനം മുന്നോട്ടുനീങ്ങി. ഉയർന്നുപൊങ്ങി. അതോടെ സംഗതി കൈവിട്ടുപോയതായി മമ്മൂട്ടിക്ക് തോന്നി.
ലാൻഡ് ചെയ്യുന്ന സമയത്തൊക്കെ ശരിക്കും ഭയന്നു മമ്മൂട്ടി. ‘എങ്ങനെയോ ഭൂമിയിൽ തിരിച്ചെത്തി’ എന്നാണ് ആ അനുഭവത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്.
ദുബായ് സിനിമയുടെ ഇൻട്രൊ സീനിൽ ഇതേ രീതിയിൽ വിമാനം പറത്തി മമ്മൂട്ടി ഇറങ്ങുന്ന രംഗം ചിത്രീകരിച്ചാലോ എന്ന് ജോഷിക്ക് ഒരു ആലോചന.
എന്നാൽ വീണ്ടും ഒരിക്കൽ കൂടി വിമാനം പറത്താനുള്ള ധൈര്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞു. അങ്ങനെ ജോഷിയുടെ ആ പദ്ധതി നടക്കാതെ പോയി.