രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഗാനഗന്ധര്‍വനില്‍ പുതുമുഖം വന്ദിത നായികയാകുന്നു.
ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിംകുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ്. കെ. ജയന്, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തിപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്‍.
രമേഷ് പിഷാരടിയും ഹരി. പി. നായരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഴകപ്പനാണ്.
ലിജോപോളാണ് എഡിറ്റര്‍. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. സിങ്ക് സൗണ്ടില്‍ ചിത്രീകരിക്കുന്ന ഗാനഗന്ധര്വന് എറണാകുളത്ത് പുരോഗമിക്കുകയാണ്.
ഇച്ചായീസ് പ്രൊഡക്ഷന്സിന്റെയും പിഷാരടി എന്റര്ടെയ്ന്മെന്റ്സിന്റെയും ബാനറില്‍ ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗാനഗന്ധര്വന് ഓണത്തിന് ആന്റോ ജോസഫ് ഫിലിം കമ്ബനി തിയേറ്ററുകളിലെത്തിക്കും.