മലയാളത്തിന്റെ മമ്മൂട്ടിയുടെ നായികയായി ലൗ ഇൻ സിങ്കപ്പൂർ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച നവനീത് കൗറിനെ ഇനി ലോക്സഭയിൽ കാണാം.
താരം ഇപ്പോൾ ലോക്സഭാ എംപിയാണ്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ അമരാവതിയിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചാണ് കൗർ എംപിയായത്.
Advertisements
എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് നവനീത് കൗർ പറഞ്ഞു.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള 33 കാരിയായ നവനീതയുടെ ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്നേരയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ആണ്.
ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്. ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതിയായ എം.പിയായി മാദ്ധ്യമങ്ങൾ പ്രകീർത്തിക്കുന്ന നവനീത് കൗർ റാണ നരേന്ദ്രമോദി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisement