മലയാള സിനിമയിലെ താരരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ താരം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നായകനായി തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ അഭിനയമികവ് അദ്ദേഹത്തിന് സമ്മാനിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്.
മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഒരു സിനിമാതാരം എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം തുണയായത്.
ഇപ്പോഴിതാ നിര്‍ധന കുടുംബത്തിലെ ശ്രീജ എന്ന യുവതിക്ക് പുതുജീവിതം പകര്‍ന്നുനല്‍കിയിരിക്കുകയാണ് മമ്മൂക്ക. കാഴ്ച ശക്തിയില്ലാത്ത ശ്രീജ കാഞ്ഞൂര്‍ തിരുനാരായണപുരം മാവേലി വീട്ടില്‍ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ്.
ശ്രീജക്ക് ജന്മനാല്‍ കാഴ്ച ശക്തിയില്ല. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് കാഴ്ച ശക്തി പോയതാണ്. ഇതോടെ പഠനവും മുടങ്ങി. പണമില്ലാത്തതിനാല്‍ ചികിത്സയും നടന്നില്ല. വേദന സഹിക്കാനാവാതെ ശ്രീജ പൊട്ടിക്കരയുകയാണ് പതിവ്. മാധ്യമങ്ങളിലൂടെയായിരുന്നു ശ്രീജയുടെ അവസ്ഥ മമ്മൂട്ടി അറിഞ്ഞത്.
തുടര്‍ന്ന് ശ്രീജയുടെ ചികിത്സ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ശേഷം താരം ഗാന്ധി ഭവന്‍ പ്രവര്‍ത്തകരുമായി സംസാരിച്ച് ശ്രീജയെ അവര്‍ ഏറ്റെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. ശ്രീജക്ക് കാഴ്ച ലഭിക്കുമോ എന്നറിയാന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി അധികൃതരോട് പരിശോധന നടത്താന്‍ മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ശ്രീജ ഗാന്ധിഭവനില്‍ സുരക്ഷിതയായി കഴിയുകയാണ്. ശ്രീജയുടെ പിതാവ് കുട്ടപ്പന്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഇതായിരുന്നു കുടുംബത്തിന്റെ വരുമാനമാര്‍ഗം. എന്നാല്‍ 20 വര്‍ഷം മുമ്പ് തെങ്ങില്‍ നിന്നും വീണ് അദ്ദേഹം കിടപ്പിലായി. അഞ്ച് വര്‍ഷത്തിന് ശേഷം മരിച്ചു.