ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞിരുന്ന അനുശ്രീ പതുക്കെ പതുക്കെ പ്രമുഖ നായക നടന്മാരുടെ നായികയായി തകര്‍ക്കുന്നതാണ് കണ്ടത്.
അങ്ങിനെ അഭിനയിക്കുമ്പോഴും ഒരു മോഹം മനസ്സില്‍ സൂക്ഷിച്ചു. സിനിമയില്‍ നിന്ന് ഔട്ടാകുന്നതിന് മുമ്പ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണം. അതൊരു മോഹമായി സൂക്ഷിച്ചെങ്കിലും ‘ പയ്യെത്തിന്നാല്‍ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിക്കുന്ന രീതിയിലാണ് അനുശ്രീ മുന്നേറിയത്.
എങ്ങനെയാണെന്ന് അറിയില്ല, ആരാണ് പറഞ്ഞതെന്ന് അറിയില്ല അനുശ്രീയുടെ ആഗ്രഹം മമ്മൂട്ടിയുടെ ചെവിയിലുമെത്തി.
അനുശ്രീയുടെ നവ സിനിമ അടക്കം കണ്ടതുകൊണ്ട് നല്ല അഭിനേത്രിയാണെന്ന് പറയുകയും ചെയ്തു. ഒടുവില്‍ മമ്മൂട്ടിയുടെ പോക്കിരി രാജയുടെ രണ്ടാം ഭാഗത്തില്‍ അനുശ്രീ നായികയായി.
‘മധുര രാജ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എട്ട് വര്‍ഷം മുമ്പ് റിലീസ് ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ഇനിയാണ് അനുശ്രീയുടെ നല്ല സമയത്തിന്റെ തുടക്കമെന്നാണ് സിനിമാ താരങ്ങളിലെ അടക്കംപറച്ചില്‍.
കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടക്കുക.
ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് ഒൻപതിന് ആരംഭിക്കും. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്എക്സ് വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം.
ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.