തന്റെ എക്കാലത്തേയും ക്ലാസ് സിനിമകലില്‍ ഒന്നായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം മമ്മൂട്ടി അവിസ്മരണീയമാക്കിയ മറ്റൊരു ചരിത്ര കഥാപാത്രമായിരുന്നു ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ.
മമ്മൂട്ടിയുടെ അഭിനയ മികവു കൊണ്ടും എംടിയുടെ ഉജ്വലായ എഴുത്തു കൊണ്ടും ഹരിഹരന്റെ ഗംഭീരമായ സംവിധാന മികവു കൊണ്ടും ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച പഴശ്ശിരാജ വലിയ ക്യാന്‍വാസില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു.
ഒരു വടക്കന്‍ വീരഗാഥ പോലെ യുദ്ധരംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരുന്നില്ല പഴശ്ശി രാജ, പഴശ്ശിരാജയുടെ കഥാപാത്രത്തിന് വൈകാരികതലമുള്‍പ്പടെ അഭിനയ ഗ്രാഫ് ഏറെയുണ്ടായുണ്ടായിരുന്നു.
വടക്കന്‍ വീരഗാഥയുടെ ചന്തുവിനേക്കാള്‍ അഭിനയ ശേഷിയുള്ള കഥാപാത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശി രാജയുടെത്, പഴശ്ശിരാജയായി താന്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വടക്കന്‍ വീരഗാഥയിലെ ചന്തുവിനോട് സാമ്യമുള്ള അഭിനയ രീതി പഴശ്ശിയുടെ കഥാപാത്രത്തില്‍ വരുമോ എന്നുള്ള ഒരു ടെന്‍ഷന്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ വളരെ ശ്രദ്ധാ പൂര്‍വ്വം മമ്മൂട്ടി ചെയ്തു തീര്‍ത്ത കഥാപാത്രമായിരുന്നു പഴശ്ശിരാജയുടെത്, തന്റെ അഭിനയത്തില്‍ ചന്തു കയറി വരുന്നിലല്ലോ അതൊന്നു ശ്രദ്ധിച്ചേക്കണേയെന്നു മമ്മൂട്ടി ഇടയ്ക്കിടെ ഹരിഹരനോട് ചോദിക്കുമായിരുന്നു.
2009 ഒക്ടോബര്‍ പതിനാറിന് റിലീസ് ചെയ്ത പഴശ്ശിരാജയക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടിക്ക് പുറമേ ശരത് കുമാര്‍, മനോജ് കെ ജയന്‍, കനിഹ, പത്മപ്രിയ, ജഗതി ശ്രീകുമാര്‍, തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.