മിക്ക സിനിമകളുടേയും റിലീസിന് മുന്‍പ് നല്‍കുന്ന ഹൈപ്പില്‍ നിന്നാണ് പ്രേക്ഷകര്‍ ആദ്യമായി ആ ചിത്രത്തെ വിലയിരുത്തുന്നത്.
ആ ചിത്രം എത്രത്തോളം പ്രേക്ഷകരെ പിടിച്ചിരുത്തും എന്നതും ആ ഹൈപ്പിനെ ബേസ് ചെയ്‌തിരിക്കും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്‌ത ചിത്രം റിലീസിന് മുന്‍പ് നല്‍കിയ ഹൈപ്പിനോട് നീതിപുലര്‍ത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഫാന്‍സ് വരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ റിലീസിന് മുന്‍പുള്ള ഹൈപ്പിനോട് 100% നീതി പുലര്‍ത്തിയ ചില ചിത്രങ്ങള്‍ ഉണ്ട്. ആ കൂട്ടത്തില്‍ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളും മോഹന്‍ലാലിന്‍റെ ഒരു ചിത്രവും ദിലീപിന്റെ ഒരു ചിത്രവുമാണുള്ളത്.
മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും മോഹന്‍ലാലിന്റെ പുലിമുരുകനും ദിലീപിന്റെ രാമലീലയുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയ നാല് ചിത്രങ്ങള്‍.
റിലീസിന് മുന്‍പ് നല്‍കിയ ഹൈപ്പ് അതുപോലെ നിലനിര്‍ത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു എന്നുതന്നെ പറയാം.
നിരവധി ചിത്രങ്ങള്‍ ഇതുപോലെ ഉണ്ടെങ്കിലും ഹൈപ്പ് നല്‍കിയ ചിത്രങ്ങള്‍ എന്ന് പറയുമ്ബോള്‍ പ്രേക്ഷര്‍ ഓര്‍ക്കുന്ന മികച്ച നാല് ചിത്രങ്ങള്‍ ഇവയൊക്കെയാണെന്ന് നിസംശയം തന്നെ പറയാനാകും.