നേരില്‍ കണ്ട് പരിചയപ്പെടണം, അതാണ് ഏറ്റവും വലിയ ആഗ്രഹം, മമ്മൂക്കയെ സൈക്കിളില്‍ പിന്തുടര്‍ന്ന് ക്യാമറയിലാക്കിയ റാഫി പറയുന്നു

301

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സൗന്ദര്യവും യുവത്വവും നിലനിര്‍ത്തി ആരാധകരെ ഞെട്ടിക്കുകയാണ് നടന്‍ മമ്മൂട്ടി. പ്രായം 71 പിന്നിട്ടിട്ടും യുവതാരങ്ങളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുന്‍പോട്ട് കുതിക്കുന്നത്.

ഇപ്പള്‍ പിറന്നാള്‍ ആഘോഷത്തിലാണാ താരം. അര്‍ധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പില്‍ ആശംസകള്‍ നേരാന്‍ നിരവധി പേര്‍ തടിച്ച് കൂടിയിരുന്നു. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് താരം സമ്മാനിച്ചിട്ടുണ്ട്.

Advertisements

മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാന്‍ ആരും ഇല്ലെന്ന് തന്നെ വേണം പറയാന്‍. പകരക്കാരന്‍ ആയി ആരും തന്നെ ഇതുവരെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് സത്യം. ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ് മമ്മൂട്ടി.

ഇപ്പോഴും സിനിമകള്‍ ചെയ്യാനും പുതിയ കഥാപാത്രങ്ങള്‍ ചെയ്യാനും പുതിയ ടെക്നീഷ്യന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമപോലെ തന്നെ കുടുംബവും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Also Read: എല്ലാം മറന്ന് അതീവ സന്തോഷത്തിൽ ഓണം കെങ്കേമമാക്കി ദിലീപും കാവ്യയും മീനൂട്ടിയും മഹാലക്ഷ്മിയും, മലയാളികളുടെ പ്രിയ താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ

നിരവധി പേരാണ് മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. നടന്‍ രമേശ് പിഷാരടി പങ്കുവെച്ച ഒരു വീഡിയോ ഇതിനിടെ വൈറലായിരുന്നു. മമ്മൂക്കയുടെ വാഹനം വരുന്നത് കണ്ട് ഒരു കുട്ടി ആരാധകന്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്.

മമ്മൂക്കയുടെ വാഹനത്തിനൊപ്പമെത്താന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. അതിനിടെ ‘ഇക്കാ ടാറ്റ’ എന്ന് പറയുമ്പോള്‍ മമ്മൂട്ടി തിരിച്ച് ടാറ്റ എന്നു പറയുകയും കൈവീശി കാണിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായിരുന്നു.

റാഫി എന്ന യുവാവായിരുന്നു മമ്മൂക്കയുടെ വീഡിയോ പകര്‍ത്തിയത്. ഇപ്പോഴിതാ വീഡിയോയിലൂടെ വൈറലായ റാഫി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ആലപ്പുഴ ചന്തിരൂരില്‍ കഴിഞ്ഞ മാസം 28 ന് ഒരു ചടങ്ങിനായി മമ്മൂട്ടി എത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ എന്ന് റാഫി പറയുന്നു.

മമ്മൂട്ടിയെ കണ്ട് കൈ കൊടുക്കണമെന്നും സെല്‍ഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനു സാധിച്ചില്ല അങ്ങനെയാണ് മമ്മൂട്ടി തിരിച്ചു പോകുന്ന വഴിക്ക് താന്‍ വീഡിയോ എടുത്തത് എന്ന് റാഫി കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും റാഫി പറയുന്നു.

Also Read: ഭാവി വധു ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തിളങ്ങി റോബിൻ, ആരതി പൊടിക്ക് ഒപ്പമുള്ള ആദ്യ ഓണം അടിച്ച് പൊളിച്ച് ഡോക്ടർ ബ്രോ

രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് താന്‍ വൈറലായി എന്ന് അറിയുന്നതെന്നും ആദ്യം ടിവിയില്‍ വാര്‍ത്ത കാണുകയായിരുന്നുവെന്നും പിന്നെ സുഹൃത്തുക്കള്‍ വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തുവെന്നും റാഫി പറയുന്നു. പലരും സ്റ്റാറ്റസ് ഒക്കെ ഇട്ടിരുന്നുവെന്നും റാഫി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിയെ നേരില്‍ കണ്ടു പരിചയപ്പെടണം എന്നത്. മ്മൂക്ക കാണാന്‍ വിളിച്ചാല്‍ തന്റെ സിനിമ മോഹം പറയുമെന്നും എന്നെങ്കിലും ഒരു തവണയെങ്കിലും നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും റാഫി പറയുന്നു.

Advertisement