ലൂസിഫറിന് 400 തിയേറ്റര്‍, മധുരരാജയ്ക്ക് വെറും 130: ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് എതിരെ മമ്മൂട്ടി ആരാധകര്‍

21

താര ചക്രവര്‍ത്തി മോഹന്‍ലാല്‍ ആരാധകര്‍ ലൂസിഫറിനായി കാത്തിരുന്നത് വമ്പന്‍ പ്രതീക്ഷയുമായിട്ടായിരുന്നു. ഒടുവില്‍ പ്രതീക്ഷകള്‍ക്കുമെല്ലാം അപ്പുറമാണ് പ്രിഥ്വിരാജ് മോഹന്‍ലാല്‍ ആരാധകര്‍ക്കായി കാത്തുവെച്ചത്.

ലൂസിഫര്‍ റിലീസ് ചെയ്ത് 8 ദിവസം കൊണ്ട് 100 കോടിയാണ് കളക്ട് ചെയ്തത്. ഒരു മലയാള ചിത്രത്തിന് ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു തുക ഇത്ര ചെറിയ ദിവസത്തിനുള്ളില്‍ സ്വന്തമാക്കാന്‍ കഴിയുന്നത്.

Advertisements

എന്നാല്‍, 100 കോടി കളക്ട് ചെയ്തത് 400 തിയേറ്ററുകളില്‍ നിന്നാണെന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുര രാജ റിലീസിന് ഒരുങ്ങുന്നത് വെറും 130 തിയേറ്ററുകളിലാണ്.

ഒരു ബിഗ് ബജറ്റ് ചിത്രത്തിന് 130 തിയേറ്റര്‍ എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്, അതും ഒരു മെഗാ സ്റ്റാര്‍ ചിത്രമായിട്ട് കൂടി. ഇതിനു എതിരെ ശക്തമായ പ്രതിഷേധങ്ങളും ട്രോളുകളുമായി മമ്മൂട്ടി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇതോടെ, മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള ഫൈറ്റും സോഷ്യല്‍ മീഡിയകളില്‍ തുടങ്ങി കഴിഞ്ഞു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനു നേരെയാണ്.

അസോസിഷന്‍ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെതിരെയാണ് മമ്മൂട്ടി ആരാധകര്‍ ചോദ്യങ്ങളുയര്‍ത്തുന്നത്. ആന്റണിയുടെ ആശിര്‍വാദ് സിനിമാസ് ആണ് ലൂസിഫര്‍ നിര്‍മിച്ചത്.

അതുകൊണ്ടു തന്നെ ചിത്രത്തിന് നാനൂറോളം തിയേറ്ററുകളില്‍ ലോകമെമ്പാടും പ്രദര്‍ശനം ലഭിക്കുകയും ചെയ്തു. എന്നാല്‍ ലൂസിഫറിന്റെ സ്‌ക്രീനിംഗ് മധുരരാജയ്ക്ക് വേണ്ടിയോ മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയോ കുറച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസോസിയേഷന്‍ മധുരരാജയുടെ പ്രദര്‍ശനത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തി എന്ന് തന്നെയാണ് മമ്മൂട്ടി ഫാന്‍സും അടുത്ത വൃത്തങ്ങളും പറയുന്നത്. അതുകൊണ്ടാണ് കൂടുതല്‍ തിയേറ്ററുകള്‍ ലഭിക്കാത്തതെന്നും സൂചനയുണ്ട്.

ആകെ 2 ചിത്രങ്ങള്‍ക്കാണ് ഇനി വേള്‍ഡ് വൈഡ് റിലീസ് അനുവദിച്ചിട്ടുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ തന്നെ കുഞ്ഞാലി മരയ്ക്കാര്‍ ആണ് ആ ചിത്രം. മമ്മൂട്ടിയുടെ മധുരരാജയ്ക്ക് മാത്രമല്ല, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിനും ഇതേ അവസ്ഥയാണൂള്ളത്.

രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് ദയനീയമായ കാര്യം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മികച്ച റിലീസിംഗ് ലഭിച്ചില്ലെങ്കില്‍ അത് സിനിമ വ്യവസായത്തെ തന്നെ ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

നൂറു കോടിയും 200 കൊടിയുമൊക്കെ ചിത്രങ്ങള്‍ നല്ല കഥയും സംവിധാനവും ബിഗ് ബജറ്റ് ചിത്രവും മാത്രമായാല്‍ പോര, അതിനു മതിയായ തിയേറ്ററുകള്‍ വേണം. എന്നാല്‍ ഇവിടെ അത് അനുവധിക്കപെടുന്നില്ല.

ഇതാരുടെ ബുദ്ധിയാണ്, എന്താണ് നേട്ടം എന്നൊക്കെ മലയാള സിനിമക്ക് അകത്തും പുറത്തും ചര്‍ച്ചയായി കഴിഞ്ഞു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ലോകമെബാടും പ്രദര്‍ശനം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

അതേ സമയം ഇപ്പോള്‍ ഉയരുന്ന ഈ ആരോപണങ്ങളോട് അസോസിയേഷനോ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

Advertisement