തുറുപ്പുഗുലാനില്‍ അഭിനയിച്ച ദേവര്‍മഠം നാരായണന്‍, സൂഷ്മ നിരീക്ഷണം കണ്ട് പൊട്ടിച്ചിരിച്ച്‌ മമ്മൂട്ടി!

49

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് തുറപ്പ് ഗുലാന്‍. മമ്മൂട്ടിക്ക് കൊമഡി വഴങ്ങില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നിലേക്ക് വീണ്ടും തെളിയിച്ച്‌ കൊടുത്ത മമ്മൂട്ടി സിനിമ.

കോമഡിയോട് കോമഡി. കളര്‍ഫുള്‍ ഷര്‍ട്ടും , കാലില്‍ ചിലങ്കയും കൗണ്ടറുകളുടെ പൂരവുമായി അരങ്ങേറിയ മമ്മൂട്ടി തന്റെ മറ്റൊരു അവതാര പിറവി മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു.

Advertisements

2006 ല്‍ ആയിരുന്നു തുറപ്പ് ഗുലാന്‍ എത്തിയത്. ആ വര്‍ഷം തന്നെയാണ് മമ്മൂട്ടി, സിദ്ദിഖ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രജാപതിയും എത്തിയത്. രണ്ടു ചിത്രത്തിന്റെയും ഷൂട്ടിംഗ് ഒരേ സമയത്ത് ആയിരുന്നു. രണ്ടു ലൊക്കേഷനില്‍ നിന്നും മാറി മാറി ഓടി അഭിനയിക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോഴും അങ്ങനെ തന്നെയാണ്.

പക്ഷെ ഇങ്ങനെ അഭിനയിക്കുന്നതിനിടയില്‍ ഇടക്ക് സിനിമ മാറിയത് മറന്നു പോയ അവസരങ്ങളും ഉണ്ടായെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

തുറപ്പ് ഗുലാന്‍ കണ്ടവര്‍ അത്ര പെട്ടെന്ന് കണ്ടു പിടിക്കാത്ത ഇത്തരമൊരു അബദ്ധം ഒരു സിനിമ ഗ്രൂപ്പില്‍ ശ്രീനാഥ് സദാനന്ദന്‍ എന്നയാള്‍ പങ്കു വച്ചിരിക്കുകയാണ്. തുറപ്പ് ഗുലാനിലെ ഒരു സീനില്‍ മമ്മൂട്ടി നില്കുന്നത് ദേവര്‍മഠം നാരായണന്റെ ഗെറ്റപ്പിലാണ്.

വേഷമൊക്കെ അത് തന്നെ എങ്കിലും വിഗ്ഗും കൃതാവും മാറ്റാന്‍ മമ്മൂട്ടി മറന്നു പോയി. അണിയറ പ്രവര്‍ത്തകരാകട്ടെ ശ്രേധിച്ചുമില്ല.

എന്നാല്‍ വളരെ സൂക്ഷിച്ച മാത്രം നോക്കിയാല്‍ മനസിലാകുന്ന ഈ വെത്യാസം കണ്ടുപിടിച്ച ശ്രീനാഥിന്റെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.

പ്രേക്ഷകന്റെ ഈ സൂഷ്മ നിരീക്ഷണം കണ്ട് പൊട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാറുന്ന കാലത്തിനനുസരിച്ച്‌ അപ്ഡേറ്റഡ് ആകുന്നവരില്‍ മുന്‍‌നിരയിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്ളത്. സമൂഹത്തില്‍ നടക്കുന്ന എല്ലാക്കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കാറുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈറലായ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള സംഭാഷണം. അതുപോലെ തന്നെയാണ് അദ്ദേഹത്തെ കുറിച്ചുള്ള ഈ ട്രോളും മമ്മൂട്ടി ശ്രദ്ധിക്കാനിടയായതെന്നാണ് സൂചന.

Advertisement