മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററും മറ്റും നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് മമ്മൂക്ക ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നത്.
സിനിമയുടെ ബുക്കിംഗ് കണക്കുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സിനിമയുടെ വരവ് അറിയിച്ച് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് ഡിപി മാറ്റി. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ഡിപിയില്‍ ബ്ലാക്ക് ഷര്‍ട്ട് ധരിച്ച് ചിരിച്ചു നില്‍ക്കുന്ന മമ്മൂട്ടിയെ കാണാന്‍ സാധിക്കും. പിന്നാലെ ടര്‍ബോയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
‘ഹൃദയം കൊണ്ട് ചിരിച്ചാല്‍ ചിരി ഇത് പോലെ.. നിലാവത്ത് ചന്ദ്രന്‍ പ്രകാശിച്ച പോലെ പ്രകാശം വിതറും, മൊഞ്ചന്റെ ചിരിയാണ്, അടിയുടെ ഇടിയുടെ പൂരവുമായി ജോസ്, അങ്ങനെ ജോസ് അച്ചായന്‍ ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടു ടര്‍ബോ ജോസ് വരാര്‍..’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.