കെ മധുവിന്റെ ഏഴ് വർഷങ്ങൾക്കു ശേഷമുള്ള മടങ്ങിവരവ് വെറുതെയല്ല, സേതുരാമയ്യർ സിബിഐ പൊളിച്ചടുക്കും

41

മെഗാസ്റ്റാർ മാമ്മൂട്ടി നായകനായെത്തി മലയാളത്തിലെ ഏറ്റവും ഹിറ്റായ പരമ്പര ചിത്രമാണ് സിബിഐ ചിത്രങ്ങൾ.

കെ മധു എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഒരുക്കിയ തകർപ്പൻ ത്രില്ലർ സിനിമകളായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്.

Advertisements

സിബിഐ സിനിമ സീരിസുകൾ വിജയമാക്കിയ കെ മധു അവസാനം സിനിമ സംവിധാനം ചെയ്തത് 2012ൽ ബാങ്കിംഗ് ഹവേഴ്‌സ് 10 4 ആയിരുന്നു.

ഏഴ് വർഷങ്ങൾക്കു ശേഷം കെ മധു മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഒപ്പം സേതുരാമയ്യർ സിബിഐയും എത്തും.

സിബിഐ ചിത്രങ്ങളിൽ രണ്ടെണ്ണം നിർമ്മിച്ചത് കെ മധുവിന്റെ തന്നെ നിർമാണ കമ്പനിയായ കൃഷ്ണകൃപയായിരുന്നു.

രണ്ടു ചിത്രങ്ങൾ കൂടി 2019ൽ നിർമ്മിക്കുമെന്ന് കെ മധു നേരത്തെ അറിയിച്ചിരുന്നു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു അറിയിച്ചിരുന്നു.

എന്തായാലും കെ മധുവിന്റെ സംവിധാനത്തിൽ സേതുരാമയ്യർ സിബിഐ വീണ്ടും എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദർശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി.

1989ൽ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കിൽ വൻ വിജയമായിരുന്നില്ല. 15 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ സിബിഐ എന്ന മൂന്നാം ഭാഗവുമെത്തി.

2005ലാണ് നാലാം ഭാഗമായ നേരറിയാൻ സിബിഐ പ്രദർശനത്തിന് എത്തിയത്.

Advertisement