പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.
കുഞ്ചാക്കോ ബോബന് നായകനായ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങും.മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.
ഇച്ഛായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറാണ് വണ്‍ നിര്‍മിക്കുന്നത്. ഇബിലീസ് എന്ന ചിത്രം നിര്‍മ്മിച്ചത് ഇച്ഛായിസാണ്.
അടുത്തിടെ ബോബി സഞ്ജയ് തിരക്കഥയെഴുതിയ ഉയരെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് .
നിവിന്‍ പോളിയുടെ കായകുളം കൊച്ചുണ്ണിയാണ് ഇതിനു മുന്‍പ് ബോബി സഞ്ജയുടെ തിരക്കഥയില്‍ എത്തിയ ചിത്രം. നൂറു കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണിത്.