മലയാള സിനിമാ ലോകത്തിന് മെഗാതാരമാണ് മമ്മൂട്ടി. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കും യുവത്വവും പുറമെയും ഉള്ളിലും സൂക്ഷിക്കുന്നയാൾ. ഏറഅറവും ഒടുവിലായി മറ്റൊരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കൈപ്പിടിയിലാക്കിയാണ് മമ്മൂട്ടിയുടെസിനിമാ ലോകത്തെ ജൈത്രയാത്ര.
മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും താരം സാന്നിധ്യമാവുകയാണ്. താരപുത്രൻ ദുൽഖർ സൽമാനും പിതാവിന്റെ വഴിയെ സിനിമാ ലോകത്ത് തിളങ്ങുകയാണ്. അതേസമയം, മമ്മൂട്ടി ഏത് തിരക്കിനിടയിലാണെങ്കിലും നല്ലൊരു കുടുംബ നാഥനെന്ന നിലയിലും തന്റെ കടമകൾ നിറവേറ്റാൻ പിന്നിലല്ല.
അദ്ദേഹത്തിനോട് അടുപ്പമുള്ളവരെല്ലാം മമ്മൂട്ടി നല്ലൊരു കുടുംബനാഥനും ഭർത്താവും, അച്ഛനും, സഹോദരനും, മകനുമൊക്കെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കുടുബ ബന്ധങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ മുൻപ് വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ ചർച്ചയാവുകയാണ്.
മമ്മൂട്ടി ഭാര്യാ-ഭർതൃ ബന്ധത്തെ കുറിച്ച് സംസാരിച്ചതിങ്ങനെ: ‘ഭാര്യ എന്നത് ഒരു രക്തബന്ധമല്ല. നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മയുമൊക്കെയുണ്ട്. അതിലെല്ലാം നമ്മുടെ ഒരു രക്തബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. പക്ഷെ ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്.’- മമ്മൂട്ടി തുടരുന്നു.
‘എന്നാൽ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം, ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്. മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്.’
‘അതുകൊണ്ട് ഭാര്യാ-ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ- ഭർതൃ ബന്ധം’- മമ്മൂട്ടു പറഞ്ഞതിങ്ങനെ.