മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകനാണ് ഭദ്രന്‍ . 36 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം ആകെ ചെയ്തത് വെറും 12 ചിത്രങ്ങള്‍. എന്നാല്‍ ചെയ്തവയെല്ലാം ഒന്നിനൊന്ന് മെച്ചം.
മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ ഭദ്രന്‍ ഈ വര്‍ഷം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് വര്‍ക്കൌട്ടായില്ല. പകരം സൌബിന്‍ ഷാഹിറിനെ നായകനാക്കി ‘പൊന്നുംകുരിശ്’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍.
അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ത്രില്ലര്‍ ചെയ്യാന്‍ ഭദ്രന്‍ ആലോചിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു. മമ്മൂട്ടി എക്സ് മിലിട്ടറി ഓഫീസറായി അഭിനയിക്കുന്ന ചിത്രം ഒരു അന്വേഷണാത്മക കഥയാണ് പറയുന്നതെന്നാണ് വിവരം.
അപൂര്‍വ്വരോഗം ബാധിച്ച മുന്‍ സൈനികനായി മമ്മൂട്ടിയെത്തുന്ന ചിത്രം ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ഡ്രാമയായിരിക്കും എന്നാണ് അറിയുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന് മുമ്ബ് ഈ മമ്മൂട്ടി സിനിമ ചെയ്യാന്‍ ഭദ്രന്‍ നീക്കം നടത്തുന്നതായാണ് സൂചനകള്‍.
ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അയ്യര്‍ ദി ഗ്രേറ്റ് എന്നിവയാണ് ഭദ്രനും മമ്മൂട്ടിയും ഒരുമിച്ച ചിത്രങ്ങള്‍.