വീണ്ടും മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു; പുതിയ സിനിമ വരുന്നു

98

2010 ല്‍ പോക്കിരിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചിരുന്നു. ഈ ചിത്രം ഗംഭീരമായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സിനിമയ്ക്കായി മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കാന്‍ പോവുകയാണ് .

Advertisements

ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും മുതിര്‍ന്ന നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മമ്മൂട്ടിയുടെ അടുത്തതായി വരാനുള്ള ചിത്രം ടര്‍ബോയാണ്. ആക്ഷന്‍, കോമഡി ചിത്രമെന്ന് പറയപ്പെടുന്ന ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്.

അന്യഭാഷ നടന്മാരായ സുനിലും രാജ് ബി ഷെട്ടിയും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 13ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും.

കൂടാതെ, നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രവും മമ്മൂട്ടിയുടെതായി എത്തുന്നുണ്ട്.

 

 

 

Advertisement