ഒരാള്‍ എയ്ഞ്ചല്‍, മറ്റൊരാള്‍ പിശാച്, മിഥുന്റെ ഫ്രെയിമിലെ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കഥാപാത്രങ്ങളെ ചര്‍ച്ചയാക്കി ആരാധകര്‍

60

മലയാള സിനിമയിലെ യുവ സംവിധായകരില്‍ ഒരാളാണ് മിഥുന്‍ മാനുവല്‍ തോമസ്. സ്‌ക്രീനില്‍ മിഥുന്റെ പേര് എഴുതിക്കാണിക്കുന്നത് ഇന്ന് മലയാള സിനിമാപ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. ആ പ്രതീക്ഷ മിഥുന്‍ തെറ്റിക്കാറുമില്ല.

Advertisements

മിനിമം ഗ്യാരന്റിയുള്ള സിനിമയായിരിക്കും മിഥുന്‍ ഒരുക്കുന്നതെന്നാണ് തിയ്യേറ്ററില്‍ കാശുമുടക്കി ടിക്കറ്റെടുത്ത് സിനിമകാണാനെത്തുന്ന പ്രേക്ഷകരുടെ പ്രതീക്ഷ. അബ്രഹാം ഓസ്ലറാണ് മിഥുന്റേതായി അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം.

Also Read:ഇനി ലക്ഷ്യം വിജയം മാത്രം, രണ്ടും കല്‍പ്പിച്ച് മോഹന്‍ലാല്‍, വരാനിരിക്കുന്നത് ക്ലാസ് സംവിധായകന്റെ കൂടെയുള്ള സിനിമ, ആകാംഷയുടെ കൊടുമുടിയില്‍ ആരാധകര്‍

ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി വിജയക്കൊടി പാറിച്ച് ചിത്രം മുന്നേറ്റം തുടരുകയാണ്. ചിത്രത്തില്‍ താരരാജാവ് മമ്മൂട്ടിയും അതിഥിവേഷത്തിലെത്തി ഞെട്ടിക്കുന്നുണ്ട്.

നേരത്തെ ദുല്‍ഖറിനെയും അതിഥി വേഷത്തിലെത്തിക്കുന്ന ചിത്രം മിഥുന്‍ ചെയ്തിരുന്നു. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ അതിഥിവേഷവും ഓസ്ലറിലെ മമ്മൂട്ടിയുടെ അതിഥി വേഷവും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ചര്‍ച്ചകളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Also Read: എന്റെ നായികയായി എത്തേണ്ടിയിരുന്നത് കമല്‍ഹാസന്റെ മകള്‍, ഹീറോയാവാന്‍ താടിവെച്ച് വണ്ണമൊക്കെ കുറച്ചു, പക്ഷേ സംഭവിച്ചത്, വെളിപ്പെടുത്തലുമായി ഇടവേള ബാബു

ചിത്രത്തില്‍ മിഥുന്റെ ഫ്രെയിമില്‍ ഒരു എയ്ഞ്ചലായിട്ടാണ് ദുല്‍ഖര്‍ എത്തിയതെങ്കില്‍ ഓസ്ലറില്‍ ഡെവിള്‍ ആയിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതെന്ന് ആരാധകര്‍ പറയുന്നു. ഒരേ സ്രഷ്ടാവ്, രണ്ട് കഥാപാത്രങ്ങള്‍, ബോക്‌സ് ഓഫീസില്‍ സമാന ആഘാതം, ഒരാള്‍ പിശാച്, മറ്റൊരാള്‍ എയ്ഞ്ചല്‍ എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

Advertisement