ദേശീയ അവാര്‍ഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേര്‍ന്നപ്പോള്‍ പേരന്പ് എന്ന ചിത്രം ഇന്ത്യന്‍ സിനിമയിലേക്കുള്ള സംഭാവനയായി. ഇന്ത്യയുടെ നാല്പ്പത്തിയൊമ്ബതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരന്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ആരാധകര്‍ ഏറെയായിരുന്നു.
എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമേ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അതേ, സാധന. മകള്‍ക്ക് തുണയായി അച്ഛന് ജീവിച്ചപ്പോള്‍ ആ മകളെ അവിസ്മരണീയമാക്കിയത് സാധനയായിരുന്നു.
പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സംവിധായകന് റാമിന് ചിലത് പറയാനുണ്ടായിരുന്നു. ‘മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖമാണ്. നിങ്ങള്‍ ഈ ചിത്രത്തെക്കുറിച്ച് എന്തുവേണമെങ്കിലും എഴുതിക്കോളൂ, കഥയൊഴികെ’ എന്നും അദ്ദേഹത്തിന്റെ വാക്കുകളാണ്.
ഇനിയും റിലീസ് തീയതി നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം കാണാനായി ആരാധകര്‍ കാത്തിരിക്കുമ്ബോള്‍ ചിത്രത്തിന്റെ കഥ അവരിലേക്കെത്തുന്നത് അവര്‍ക്കും താല്‍പ്പര്യമുള്ള കാര്യമായിരിക്കില്ല. അതുകൊണ്ടുതന്നെ പേരന്‍പിന്റെ റിലീസിനായി കട്ട വെയിറ്റിംഗിലണ് ആരാധകര്‍.
റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഷോയായിരുന്നു ഇന്നലെ ഇഫിയില്‍. ചിത്രം കണ്ട ശേഷം ഉണ്ണി കൃഷ്ണന് എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഓരോ സീനിലും മമ്മൂട്ടി ജീവിക്കുകയായിരുന്നു. പതിനൊന്ന് അധ്യായങ്ങളായിട്ടാണ് ചിത്രം പോകുന്നത്.
പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് സംവിധായകന് റാം പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മമ്മൂക്ക, മമ്മൂട്ടിയില്ലായിരുന്നെങ്കില്‍ ഈ പടമില്ല. പടം കഴിഞ്ഞ് സംവിധായകനോട് കാണികള്‍ സംസാരിക്കുന്നതിനിടയില്‍ മമ്മൂട്ടി മലയാളത്തിന്റെ നടനാണ് എന്നാരോ പറഞ്ഞപ്പോള്‍ തിരുത്തിയത് ഒരു തമിഴനാണ്. കലാകാരന് ഒരു കൂട്ടരുടേത് മാത്രമല്ല. എല്ലാവരുടേതുമാണ്. റാം അതിനെ പൂരിപ്പിച്ചത് ഇങ്ങനെയാണ്, ദി ഫേസ് ഓഫ് ഇന്‍ഡ്യന്‍ സിനിമ’. എന്നായിരുന്നു.
ഉണ്ണി കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇഫിയില്‍ പേരന്പ് തുടങ്ങുന്നതിന് മുമ്ബ് റാം പറഞ്ഞു. ഇന്ത്യയില്‍ റിലീസാവാനുള്ളതിനാല്‍ സിനിമയുടെ കഥ എവിടെയും എഴുതരുത്. അതു കൊണ്ട് ഇത്രമാത്രം.
സെറിബ്രല്‍ പാള്‍സി ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന, അമ്മയുപേക്ഷിച്ച പെണ്‍കുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള വികാരതീക്ഷണമായ ബന്ധത്തിന്റെ കഥയാണ് പേരന്പ്. അത് വെറുമൊരു അച്ഛന് മകള്‍ ബന്ധം മാത്രമല്ല, അതിലുപരി പരിമിതികള്‍ നേരിടുന്ന മകളെ ഒരു വ്യക്തിയായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മാതൃ നഷ്ടത്തിനു പകരം വെക്കാന്‍ മറ്റൊന്നും ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് നടക്കുന്ന അമുതവന്റെ കൂടി കഥയാണ്. മാതൃത്വത്തിന്റെ കടമകളെ അന്വേഷിക്കുന്നതോടൊപ്പം ആ സങ്കല്പത്തെ പല മട്ടില്‍ സബ്വേര്‍ട് ചെയ്യുന്നുണ്ട് പേരന്പ്.ഒപ്പം ഇന്ത്യന്‍ സിനിമ കടന്നു ചെല്ലാത്ത ഒരു വിഷയ മേഖലയിലേക്കുള്ള ധൈര്യപൂര്‍വമായ കാല്‍വെപ്പുകൂടിയാണ്.
പ്രകൃതിയില്‍ മനുഷ്യരെല്ലാം വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രകൃതി എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നു. ഈ ചിന്തയാണ് സിനിമയുടെ ആധാരം. പ്രകൃതിയുടെ നൈതികതയെയും നൈരന്തര്യത്തെയും കുറിച്ചുള്ള അമുതവന്റെ തിരിച്ചറിവിലൂടെയാണ് സിനിമയുടെ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. വെറുപ്പില്‍ തുടങ്ങി അനുകമ്ബയില് അവസാനിക്കുന്നു അത്. ആകെ പന്ത്രണ്ട് ഭാഗങ്ങള്‍. കണ്ണീരിന്റെ പാടയിലൂടല്ലാതെ പല സീനുകളിലൂടെയും കടന്നു പോകാനാകില്ല.
മമ്മൂട്ടിയുടെ സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. എന്നാല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ മത്സര രംഗത്തുള്ളതിനാല്‍ ചിത്രത്തിന്റെ റിലീസ് വൈകിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം കണ്ടവരെല്ലാം മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടിരിക്കുകയാണ്. സംവിധായകന് സജിന്‍ ബാബു സിനിമയെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ…
“മാഡം, മമ്മൂട്ടി നിങ്ങടെ മാത്രം സ്വത്തല്ല.. അദ്ദേഹം ഞങ്ങടെയും സ്വത്താണ്”
Peranbu കണ്ടതിനു ശേഷം ഒരു ബെംഗളൂരു നിവാസിയായ തമിഴ് നാട്ടുകാരനും സിനിമ ആരാധകനും ആയ സദസ്സിലെ ഒരു വ്യക്തി ഇന്നലെ ഗോവ ചലച്ചിത്ര മേളയിൽ പറഞ്ഞ വാക്കുകൾ ആണ് ഇത്.
ഒരുപക്ഷെ ഇതിലും വല്യ ഒരു അവാർഡും അംഗീകാരവും ഈ നടൻ നേടാനില്ല..
അധികം വൈകാതെ പേരന്പ് കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ..!
മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്ന് വർഷങ്ങൾക്ക് ശേഷം റാമിന്റെ തമിഴ് സിനിമയിലൂടെ കണ്ടു എന്നതാണ് പേരൻപ് തരുന്ന സന്തോഷം..റാമിന്റെ എറ്റവും നല്ല സിനിമയായും തോന്നി.