മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ് കഥാപാത്രമായ രാജയുെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
റിലീസ് ദിനം അടുക്കും തോറും ആവേശം വാനോളം ഉയര്‍ന്നുകഴിഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമെന്നോണമാണ് മധുരരാജ തീയറ്ററുകളിലേക്കെത്തുന്നത്.
ഈ കാലത്തിനിടയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വൈശാഖ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി.
മുടി കുറച്ച് പോയിട്ടുണ്ടെന്ന് തോന്നുന്നു. മുടി പോകുന്നതനുസരിച്ച് വൈശാഖിന്റെ ഡയറക്ഷന്‍ നന്നാകുന്നുണ്ട്. ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ഒരു വലിയ ടെകനീഷനായി വരും. വന്നുകഴിഞ്ഞിരിക്കുന്നു.
ലോകോത്തര സിനിമകളുടെയൊക്കെ അടുത്തെത്താവുന്ന തരത്തിലുള്ള മേക്കിംഗ് ആയിക്കഴിഞ്ഞു, പോക്കിരിരാജയില്‍ നിന്ന് മധുരരാജയിലേക്ക് എത്തുമ്‌ബോള്‍ സംഭവിച്ച വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.