സിനിമയിലെ ചില സൗഹൃദമൊക്കെ കുറച്ചുദിവസത്തേക്ക് മാത്രം; രജനിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മമ്മൂട്ടി; വീഡിയോ

23

തമിഴില്‍ മമ്മൂട്ടി കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും എല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. രജനികാന്തിനൊപ്പം ദളപതിയില്‍ അഭിനയിച്ചത് തമിഴകം ഇന്നും മറന്നിട്ടില്ല. സൗഹൃദത്തിന് ഉത്തമ ഉദാഹരണമായാണ് ആ കഥാപാത്രങ്ങളെ തമിഴ് സിനിമ കാണുന്നത്.

Advertisements

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ രജനിയോട് സൗഹൃദം ഇപ്പോള്‍ പുലര്‍ത്തുന്നുണ്ടോ എന്ന് മമ്മൂട്ടിയോട് ചോദിക്കുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് സൂപ്പര്‍സ്റ്റാറുമായുള്ള സൗഹൃദത്തെക്കുറിച്ച് മമ്മൂക്കയോട് ചോദിച്ചത്.

മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ:

സിനിമയിലെ ചില സൗഹൃദമൊക്കെ കുറച്ചുദിവസത്തേക്ക് മാത്രമായിരിക്കും. അടുത്ത സിനിമയിലേക്ക് കടക്കുമ്പോള്‍ പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. കുറച്ചുകാലം ഒരു സ്‌കൂളില്‍ പഠിച്ച് മറ്റൊരു സ്‌കൂളിലേക്ക് മാറുമ്പോള്‍ പുതിയ സുഹൃത്തുക്കളെ കിട്ടുമല്ലോ…

അതുപോലെ തന്നെയാണ് ഇതും. ഇപ്പോഴും രജനി എന്റെ സുഹൃത്ത് തന്നെയാണ്. എന്നാല്‍ വിശേഷങ്ങള്‍ അന്വേഷിച്ച് സ്ഥിരം വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറില്ല.

ഞാന്‍ ഭയങ്കര സ്വാര്‍ത്ഥനാണ്. എല്ലാ കഥാപാത്രങ്ങളും എല്ലാ സിനിമകളും എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയാണ് എന്റെ സ്വപ്നം.

ആരും എന്നെ നിര്‍ബന്ധിപ്പിച്ച് അഭിനയിക്കുന്നില്ല. ഞാന്‍ സന്തോഷത്തോടെയാണ് ഓരോ റോളും ചെയ്യുന്നത്. സിനിമയില്‍ പല കഷ്ടങ്ങളും വന്നിട്ടുണ്ട്. എല്ലാം ഫെയ്‌സ് ചെയ്താണ് ഞാന്‍ മുന്നോട്ട് പോകുന്നത്.

Advertisement